17 January Sunday

425 പേർക്ക്‌ കോവിഡ്

വെബ് ഡെസ്‌ക്‌Updated: Friday Nov 27, 2020
കോട്ടയം 
ജില്ലയിൽ വ്യാഴാഴ്‌ച 425 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 423 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ  രണ്ടുപേർ രോഗബാധിതരായി. പുതിയതായി 4410 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. 9.637 ആണ്‌ ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 
രോഗം ബാധിച്ചവരിൽ 212 പുരുഷൻമാരും 165 സ്ത്രീകളും 48 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനുമുകളിലുള്ള 55 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 204 പേർ രോഗമുക്തരായി. 3985 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 33867 പേർ കോവിഡ് ബാധിതരായി.  29828 പേർ രോഗമുക്തിനേടി. ജില്ലയിൽ ആകെ 17638 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.
കോട്ടയം-80, തലയോലപ്പറമ്പ്-29, ഈരാറ്റുപേട്ട -24, ചങ്ങനാശേരി -19, പനച്ചിക്കാട്, മുണ്ടക്കയം -15, പാറത്തോട്, എരുമേലി, പുതുപ്പള്ളി, കാഞ്ഞിരപ്പള്ളി-14, ഏറ്റുമാനൂർ, പാലാ-13, തിടനാട് -11, വാഴൂർ, മേലുകാവ് - 8,കടുത്തുരുത്തി, അയർക്കുന്നം - 6,തിരുവാർപ്പ്, മാടപ്പള്ളി, പാമ്പാടി - 5, വാകത്താനം, തൃക്കൊടിത്താനം, മുത്തോലി, രാമപുരം, വൈക്കം, മണർകാട്, വെച്ചൂർ, കിടങ്ങൂർ, ഭരണങ്ങാനം, മാഞ്ഞൂർ 4, കുമരകം, കൂട്ടിക്കൽ, ടി വി പുരം, മറവന്തുരുത്ത്, അയ്മനം, മീനച്ചിൽ, കുറിച്ചി, ചിറക്കടവ്, മണിമല 3, പായിപ്പാട്, കുറവിലങ്ങാട്, പള്ളിക്കത്തോട്, വാഴപ്പള്ളി, അകലക്കുന്നം, അതിരമ്പുഴ, കൊഴുവനാൽ, മീനടം, ഉദയനാപുരം, തലപ്പലം, കാണക്കാരി, തലയാഴം, കടനാട്, എലിക്കുളം, പൂഞ്ഞാർ തെക്കേക്കര 2, കരൂർ, കടപ്ലാമറ്റം, വെള്ളൂർ, കല്ലറ,ചെമ്പ്, കൂരോപ്പട, ആർപ്പൂക്കര, മുളക്കുളം, മരങ്ങാട്ടുപിള്ളി, തലനാട്‌ - 1

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top