19 January Tuesday

വൈക്കം എന്നും ഇടതുപക്ഷത്തോടൊപ്പം

വെബ് ഡെസ്‌ക്‌Updated: Friday Nov 27, 2020

 വൈക്കം 

സത്യഗ്രഹ സമര പോരാട്ടത്തിന്റെ സ്‌മരണകളാണ്‌ വൈക്കം ജനത നെഞ്ചേറ്റുന്നത്‌. ഒപ്പം കമ്യൂണിസ്റ്റ്‌ പാരമ്പര്യവും കയറിന്റെ നാട്ടിലെ വോട്ടർമാർക്ക്‌ ഇഴപിരിയാബന്ധമാണ്‌.  എന്നും ഇടതുപക്ഷത്തിന്റെ ഉരുക്കുകോട്ടയിൽ ഓരോ വീടുകളുമായും കമ്യൂണിസ്റ്റ്‌ പാർടിക്ക്‌ ബന്ധമുണ്ട്‌.  വർഗീയതയിലൂടെ ബിജെപിയും  ഇടതുപക്ഷ സർക്കാരിനെതിരെ കുപ്രചാരണങ്ങളും നടത്തി കോൺഗ്രസും തെറ്റിദ്ധാരണ പരത്താൻ ശ്രമിച്ചാലും അടിപതറാത്ത ഇടതുപക്ഷ മനസ്‌‌ വൈക്കത്തിന്റെ വികാരമാണ്‌. 
 വൈക്കം ജില്ലാ പഞ്ചായത്ത്‌  ഡിവിഷനിൽ വികസന തുടർച്ചയ്‌ക്ക്‌  വോട്ടുചെയ്യാനൊരുങ്ങുകയാണ്‌ വോട്ടർമാർ‌. തുടർ വിജയത്തിനായി  രണ്ടാം തവണയും ജനവിധി തേടുന്നത്‌  പി എസ് പുഷ്പമണി. 2010ൽ ഇതേ   ഡിവിഷനിൽനിന്ന് ജനവിധി തേടിയ പുഷ്‌പമണിക്ക്‌ സംസ്ഥാനത്തെ തന്നെ രണ്ടാമത്തെ ഏറ്റവും വലിയ ഭൂരിപക്ഷം നൽകിയാണ്‌ വിജയിപ്പിച്ചത്. 
 ഉദയനാപുരം പഞ്ചായത്തിലെ 17 വാർഡുകളും തലയാഴം പഞ്ചായത്തിലെ ഏഴ്‌ വാർഡുകളും മറവന്തുരുത്ത് പഞ്ചായത്തിലെ 15 വാർഡുകളും ചെമ്പ് പഞ്ചായത്തിലെ 15 വാർഡുകളും ചേർന്ന് 54 വാർഡുകൾ ഉൾപ്പെടുന്നതാണ് വൈക്കം ഡിവിഷൻ . 1995ൽ ഡിവിഷൻ രൂപീകരിച്ച കാലംമുതൽ എൽഡിഎഫിനാണ്‌ ജയം.
 ചെമ്പ് പഞ്ചായത്തിലെ വാർഡ് മെമ്പറായി പൊതുരംഗത്തേക്ക് വന്ന പി എസ്‌ പുഷ്‌പമണി അന്ന് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റായും മാതൃകാപരമായി പ്രവർത്തിച്ചു. സിപിഐ ജില്ലാ കൗൺസിലംഗം മഹിളാസംഘം തലയോലപ്പറമ്പ് മണ്ഡലം സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗം എന്നീ  നിലകളിലും പ്രവർത്തിക്കുന്നു. 2010ലെ ചരിത്രവിജയം വീണ്ടും ആവർത്തിക്കാൻ കഴിയുമെന്ന ഉറച്ച വിശ്വാസത്തിലാണ് പി എസ് പുഷ്പമണി . 
മഹിളാ കോൺഗ്രസ് നിയോജകമണ്ഡലം സെക്രട്ടറി സ്മിത എസ് നായർ ആണ് യുഡിഎഫ്‌ സ്ഥാനാർഥി . ബിഡിജെഎസിന്‌ കൈമാറിയ സീറ്റിൽ രമാ സജീവൻ എൻഡിഎയ്‌ക്ക്‌ വേണ്ടി മത്സരിക്കുന്നു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top