17 January Sunday

ഇടതുമുന്നേറ്റത്തിനായി അയർക്കുന്നം

വെബ് ഡെസ്‌ക്‌Updated: Friday Nov 27, 2020
കോട്ടയം
അയർക്കുന്നം ഡിവിഷനിൽ എൽഡിഎഫ്‌ ഇക്കുറി മികച്ച വിജയപ്രതീക്ഷയിലാണ്‌.  റബർ വിലയിലുണ്ടായ തകർച്ചയും‌ തുടർന്ന്‌ ബഹുജനങ്ങളാകെ പാപ്പരായതും ചർച്ചാവിഷയമാണ്‌. എൻഡിഎ ഭരണത്തിൽ റബർ ബോർഡും കർഷകവിരുദ്ധമായി മാറി. സംസ്ഥാനത്ത്‌ എൽഡിഎഫ്‌ ഭരണം പ്രതിസന്ധികളെ അതിജീവിച്ചതും വികസന പദ്ധതികൾ ഏറ്റെടുത്ത്‌ വിജയിപ്പിച്ചതും ചർച്ചയായിട്ടുണ്ട്‌. യുഡിഎഫ്‌ പിളർന്ന്‌ കേരള കോൺഗ്രസ്‌  എം എൽഡിഎഫിന്റെ ഭാഗമായതും ഈ ഡിവിഷനെ ഏറെ സ്വാധീനിക്കും. സ്ഥാനാർഥി നിർണയം കോൺഗ്രസിലുണ്ടാക്കിയ അപസ്വരങ്ങൾ യുഡിഎഫിനെ പിടിച്ചുലയ്‌ക്കുന്നുണ്ട്‌. അയർക്കുന്നം  പഞ്ചായത്തിലെ മുഴുവൻ വാർഡുകളും മണർകാട്‌ പഞ്ചായത്തിലെ മാലം ഒഴികെയുള്ള വാർഡുകളും വിജയപുരം പഞ്ചായത്തിലെ മാങ്ങാനം ഒഴികെയുള്ള‌ വാർഡുകളും ഉൾപ്പെടുന്നതാണ്‌ ഡിവിഷൻ. അര ലക്ഷത്തോളം വോട്ടർമാരുണ്ട്‌. ജോസഫ്‌ ചാമക്കാല എൽഡിഎഫ്‌ സ്ഥാനാർഥിയായി മത്സരിക്കുന്നു. 25 വർഷം അയർക്കുന്നം പഞ്ചായത്ത്‌ അംഗമായിരുന്നു. അതിനിടെ മൂന്ന്‌ തവണ പ്രസിഡന്റുമായി. നിലവിൽ കേരള കോൺഗ്രസ്‌ എം ഓഫീസ്‌ ചുമതലയുള്ള ജനറൽ സെക്രട്ടറിയാണ്‌. കെഎസ്‌സിഎം, യൂത്ത്‌ ഫ്രണ്ട്‌ എം സംസ്ഥാന –- ജില്ലാ പദവികൾ വഹിച്ചു. റെജി എം ഫിലിപ്പോസാണ്‌ യുഡിഎഫ്‌ സ്ഥാനാർഥി. കെ പി ഭുവനേശാണ്‌ എൻഡിഎ സ്ഥാനാർഥി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top