03 December Friday
ദേശാഭിമാനി

നാടുണർത്തി പ്രചാരണം: ഏരിയകളിൽനിന്ന്‌ വരിസംഖ്യ ഏറ്റുവാങ്ങി

വെബ് ഡെസ്‌ക്‌Updated: Wednesday Oct 27, 2021
 
കോട്ടയം
ദേശാഭിമാനി പ്രചാരണത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധ ഏരിയകളിൽ ചേർത്ത പത്രങ്ങളുടെ വരിസംഖ്യയും ലിസ്‌റ്റും സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം വൈക്കം വിശ്വനും ജനറൽ മാനേജർ കെ ജെ തോമസും ഏറ്റുവാങ്ങി. വൈക്കം, തലയോലപ്പറമ്പ്‌, കടുത്തുരുത്തി ഏരിയകളുടേത്‌ വൈക്കം വിശ്വനും പാലാ, പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി, വാഴൂർ, പുതുപ്പള്ളി, ചങ്ങനാശേരി, കോട്ടയം ഏരിയകളിൽനിന്ന്‌ കെ ജെ തോമസും ഏറ്റുവാങ്ങി. ജില്ലാ സെക്രട്ടറി എ വി റസൽ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ പ്രൊഫ. എം ടി ജോസഫ്, സി ജെ ജോസഫ്‌, ലാലിച്ചൻ ജോർജ്, കെ എം രാധാകൃഷ്ണൻ എന്നിവർ യോഗങ്ങളിൽ പങ്കെടുത്തു. ഏറ്റുമാനൂർ ഏരിയയിൽ ബുധൻ പകൽ 11ന്‌  ഏറ്റുവാങ്ങും.
വൈക്കത്ത്‌ പി കൃഷ്ണപിള്ള സ്മാരകമന്ദിരത്തിൽ നടന്ന യോഗത്തിൽ ഏരിയ സെക്രട്ടറി കെ അരുണനും തലയോലപ്പറമ്പിൽ ഏരിയ സെക്രട്ടറി കെ ശെൽവരാജും വരിസംഖ്യയും ലിസ്റ്റും കൈമാറി. ജില്ലാ കമ്മിറ്റിയംഗം എം പി ജയപ്രകാശ് അധ്യക്ഷനായി. കടുത്തുരുത്തിയിൽ ഏരിയ സെക്രട്ടറി കെ ജി രമേശൻ കൈമാറി. ടി സി വിനോദ്‌ അധ്യക്ഷനായി. 
പാലായിൽ ഏരിയ സെക്രട്ടറി പി എം ജോസഫ് വരിസംഖ്യയും ലിസ്റ്റും കൈമാറി. ജില്ലാ കമ്മിറ്റിയംഗം ആർ ടി മധുസൂദനൻ അധ്യക്ഷനായി. പൂഞ്ഞാറിൽ ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫിൽനിന്ന്‌ ഏറ്റുവാങ്ങി. ഈരാറ്റുപേട്ട നായനാർ ഭവനിൽ ചേർന്ന യോഗത്തിൽ ഏരിയ കമ്മിറ്റിയംഗം സി എം സിറിയക്‌ അധ്യക്ഷനായി. കാഞ്ഞിരപ്പള്ളി ഏരിയയിൽ ഏരിയ സെക്രട്ടറി കെ രാജേഷ്‌ കൈമാറി. ഷമീം അഹമ്മദ് അധ്യക്ഷനായി. 
വാഴൂരിൽ ഏരിയ സെക്രട്ടറി വി ജി ലാലിൽനിന്ന് ഏറ്റുവാങ്ങി. വാഴൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന യോഗത്തിൽ ജില്ലാ കമ്മിറ്റിയംഗം പ്രൊഫ. ആർ നരേന്ദ്രനാഥ് അധ്യക്ഷനായി. പുതുപ്പള്ളിയിൽ ഏരിയ സെക്രട്ടറി സുഭാഷ് പി വർഗീസ്‌ വരിസംഖ്യ കൈമാറി. പാമ്പാടിയിലെ ഏരിയ കമ്മിറ്റി ഓഫീസിൽ നടന്ന യോഗത്തിൽ ജില്ലാ കമ്മിറ്റി അംഗം അഡ്വ. റെജി സഖറിയ അധ്യക്ഷനായി. ചങ്ങനാശേരി ഏരിയയിലേത്‌ ഏരിയ സെക്രട്ടറി കെ സി ജോസഫിൽനിന്ന്‌ ഏറ്റുവാങ്ങി. കെ ഡി സുഗതൻ അധ്യക്ഷനായി.  കോട്ടയത്ത്‌ ഏരിയ സെക്രട്ടറി ബി ശശികുമാർ കൈമാറി. ഏരിയ കമ്മിറ്റിയംഗം സി എൻ സത്യനേശൻ അധ്യക്ഷനായി.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top