ചങ്ങനാശേരി
സിഐടിയു ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സെപ്‌തംബർ 30ന് വിവിധയിടങ്ങളിൽനിന്ന് ജാഥകൾ പുറപ്പെടും. വൈകിട്ട് 4ന് കൊടി കൊടിമര ജാഥകൾ വേഴയ്ക്കാട്ടുചിറയിൽ സംഗമിച്ച് 4.30ന് പൊതുസമ്മേളന നഗറിൽ എത്തും. തുടർന്ന് സ്വാഗതസംഘം ചെയർമാൻ കെ സി ജോസഫ് പതാക ഉയർത്തും. നട്ടാശേരിയിൽ കെ പി സുഗുണൻ സ്മൃതിമണ്ഡപത്തിൽ നിന്നുള്ള പതാക അഡ്വ. കെ അനിൽകുമാർ പി ജെ വർഗീസിനും വാഴൂരിൽ കാനം രാമകൃഷ്ണൻ നായർ സ്മൃതിമണ്ഡപത്തിൽനിന്നുള്ള പതാക അഡ്വ. റെജി സഖറിയ അഡ്വ. ഡി ബൈജുവിനും തിടനാട് കെ ആർ ശശിധരൻ സ്മൃതിമണ്ഡപത്തിൽനിന്നുള്ള കൊടിമരം ലാലിച്ചൻ ജോർജ് ജോയി ജോർജിനും വൈക്കത്ത് രാധാ പവിത്രൻ സ്മൃതിമണ്ഡത്തിൽനിന്നുള്ള കൊടിമരം സി ജെ ജോസഫ് കെ ബി രമയ്‌ക്കും കൈമാറും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..