08 December Thursday

കാരിത്താസിൽ സമ്മേളനം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 27, 2022
കോട്ടയം
കാരിത്താസ്‌ ആശുപത്രി അത്യാഹിത വിഭാഗത്തിന്റെയും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കോട്ടയം ചാപ്റ്ററിന്റെയും നേതൃത്വത്തിൽ അത്യാഹിത ശുശ്രൂഷ വിഭാഗത്തിലെ നൂതന പ്രവണതകൾ എന്ന വിഷയത്തിൽ സമ്മേളനം നടത്തി. ഡയറക്ടർ റവ. ഡോ. ബിനു കുന്നത്ത്‌ ഉദ്ഘാടനംചെയ്തു. ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ ഡോ. ദലീംകുമാർ ഭാട്ടിയ, ഡോ. രാഹുൽകുമാർ ആനന്ദ്, ക്രിട്ടിക്കൽ കെയർ മെഡിസിൻ, അനസ്‌തേഷ്യോളജി, ജനറൽ മെഡിസിൻ, പൾമനോളജി, ജനറൽ സർജറി വിഭാഗങ്ങളിലെ ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും പങ്കെടുത്തു. ഡോ. ബോബി എൻ എബ്രഹാം, ഡോ. ബിപിൻ പി മാത്യു, ഡോ. പി സുഹാസ് എന്നിവർ നേതൃത്വം നൽകി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top