26 October Monday

കാഴ്‌ചയുടെ ‘കോട്ട’യം

വെബ് ഡെസ്‌ക്‌Updated: Sunday Sep 27, 2020

കോവിഡിന് നിയന്ത്രണങ്ങൾക് ശേഷം കുമരകത്തേക്ക്‌ സഞ്ചാരികൾ എത്തി തുടങ്ങിയപ്പോൾ

 കോട്ടയം

ഗ്രാമീണ സൗന്ദര്യവും പൈതൃകവും കോർത്തിണക്കി ഗുണമേന്മയുള്ള യാത്രാനുഭവം പങ്കുവച്ച്‌ ലോക ടൂറിസം ഭൂപടത്തിൽ ഇടംപിടിച്ച്‌ കോട്ടയവും. ഉത്തരവാദിത്ത ടൂറിസം മിഷന്റെ നേതൃത്വത്തിൽ വിനോദ സഞ്ചാര സാധ്യതകൾ പ്രയോജനപ്പെടുത്തി ഗ്രാമങ്ങളിൽ വികസനമെത്തിയിട്ട്‌ മൂന്നുവർഷമാകുന്നു. ടൂറിസവും ഗ്രാമീണ വികസനവും എന്നതാണ് ഈ വർഷത്തെ മുദ്രാവാക്യം‌. ലോകം അംഗീകരിച്ച കേരളത്തിലെ ഉത്തരവാദിത്ത ടൂറിസം മിഷൻ  പ്രവർത്തനങ്ങളിലൂടെ ഏറ്റവുമധികം നേട്ടം കൈവരിച്ച ജില്ലയാണ് കോട്ടയം.
അയ്‌മനത്തെ മാതൃക ഉത്തരവാദിത്ത ടൂറിസം ഗ്രാമമായി പ്രഖ്യാപിച്ചതോടെ ലോക ടൂറിസം മാപ്പിൽ ജില്ലയുടെ ഗ്രാഫ്‌ ഉയർന്നു. ടൂറിസത്തിന്റെ ഗുണഫലങ്ങൾ പ്രാദേശിക സമൂഹത്തിന്‌ ലഭ്യമാക്കുകയാണ്‌ ഉത്തരവാദിത്ത ടൂറിസം മുന്നോട്ടുവയ്ക്കുന്ന ആശയം.  
സാമ്പത്തികം, സാമൂഹികം, പാരിസ്ഥിതികം എന്നിങ്ങനെ മൂന്നു അടിസ്ഥാനങ്ങളിൽ ഊന്നിയാണ് ഉത്തരവാദിത്ത ടൂറിസത്തിന്റെ പ്രവർത്തനങ്ങൾ. ഉത്തരവാദിത്ത ടൂറിസം മിഷൻ 2017 ഒക്ടോബർ 20ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ കുമരകത്ത് ഉദ്‌ഘാടനം ചെയ്‌തു.  
ഗ്രാമീണ മേഖലയിൽ വലിയ മുന്നേറ്റം
"പെപ്പർ' മാതൃക ഉത്തരവാദിത്ത ടൂറിസം ഗ്രാമം പദ്ധതികൾ -കോട്ടയം ജില്ലയെ ലോക ടൂറിസം മാപ്പിൽ വീണ്ടും അടയാളപ്പെടുത്തി. "പെപ്പർ' (പീപ്പിൾസ് പാർട്ടിസിപ്പേഷൻ ഫോർ പാർട്ടിസിപ്പേറ്ററി പ്ലാനിങ്‌ ആൻഡ് എംപവർമെന്റ്‌ ത്രൂ റെസ്പോൺസിബിൾ ടൂറിസം)' എന്ന പദ്ധതിയും മാതൃക ഉത്തരവാദിത്ത ടൂറിസം ഗ്രാമം(മോഡൽ ആർടി വില്ലേജ്) എന്ന പദ്ധതിയുമാണ്‌ ഇതിലൂടെ നടപ്പാക്കുന്നത്‌.   
 പ്രദേശത്തെ ടൂറിസം സാധ്യതകൾ രേഖപ്പെടുത്താനായി ടൂറിസം റിസോഴ്സ് മാപ്പിങ്‌,  റിസോഴ്സ് ഡയറക്ടറി, ടൂർ പാക്കേജുകൾ, പ്രദേശവാസികൾക്കായി വിവിധ പരിശീലന പരിപാടികൾ, പ്രദേശത്തെ ടൂറിസം വികസനവുമായി ബന്ധപ്പെട്ടു ചെയ്യാവുന്ന വിവിധ പദ്ധതികൾ എന്നിവ തയ്യാറാക്കി. ടൂറിസം ആസൂത്രണം മുതൽ നിർവഹണം വരെ പ്രാദേശിക പങ്കാളിത്തം ഉറപ്പുവരുത്തുന്ന പദ്ധതികളാണ് പെപ്പറും മോഡൽ ആർ ടി വില്ലേജും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top