31 October Saturday

സംഖ്യ ഉയരുന്നു, 389

വെബ് ഡെസ്‌ക്‌Updated: Sunday Sep 27, 2020

 കോട്ടയം 

കോവിഡ്‌ കേസുകളിൽ ജില്ലയിലെ ഏറ്റവും ഉയർന്ന പ്രതിദിന രോഗ നിരക്കാണ്‌‌ ശനിയാഴ്‌ച റിപ്പോർട്ട് ചെയ്‌തത്‌‌. പുതിയതായി ലഭിച്ച  4808 പരിശോധനാ ഫലങ്ങളിൽ 389 എണ്ണം പോസിറ്റീവ്.  
381 പേർക്ക് സമ്പർത്തിലൂടെയാണ് രോഗം. ഇതിൽ അഞ്ചുപേർ മറ്റ്‌ ജില്ലക്കാരാണ്. ആരോഗ്യ പ്രവർത്തകയും സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ ഏഴു പേരും രോഗബാധിതരായി. രോഗബാധിതരിൽ 216 പുരുഷൻമാരും 131 സ്ത്രീകളും 42 കുട്ടികളും ഉൾപ്പെടുന്നു. 68 പേർ 60 വയസ്സിന്‌ മുകളിൽ പ്രായമുള്ളരാണ്. ഇത് ആകെ രോഗികളുടെ എണ്ണത്തിന്റെ 17.5 ശതമാനം വരും.  
ആർപ്പൂക്കര പഞ്ചായത്തിലാണ് ഏറ്റവുമധികം പേർക്ക് സമ്പർക്കം മുഖേന രോഗം സ്ഥിരീകരിച്ചത്. ഇവിടെ രോഗം ബാധിച്ച 94 പേരിൽ 77 പേർ നവജീവൻ ട്രസ്റ്റിലെ ജീവനക്കാരും അന്തേവാസികളുമാണ്. കോട്ടയം -35, ചങ്ങനാശേരി -26, കങ്ങഴ, കറുകച്ചാൽ, വാഴപ്പള്ളി -12, മാടപ്പള്ളി -10, ഈരാറ്റുപേട്ട, തൃക്കൊടിത്താനം- 8 വീതം, ഏറ്റുമാനൂർ, കല്ലറ, പനച്ചിക്കാട്, രാമപുരം, ഉദയനാപുരം- 7 വീതം, കുമരകം, വെള്ളാവൂർ-6 വീതം എന്നിവയാണ് രോഗബാധ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ട മറ്റു കേന്ദ്രങ്ങൾ. 
 രോഗം ഭേദമായ 175 പേർ കൂടി ആശുപത്രി വിട്ടു. നിലവിൽ 3355 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 9277 പേർ രോഗബാധിതരായി. 5916 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 20104 പേർ ക്വാറന്റൈനിലുണ്ട്.
2  കണ്ടെയ്ന്‍മെന്റ് സോൺ  
കറുകച്ചാൽ 16, കടപ്ലാമറ്റം 3  എന്നീ പഞ്ചായത്ത് വാർഡുകൾ കണ്ടെയ്ൻമെന്റ് സോണുകളായി കലക്ടർ  പ്രഖ്യാപിച്ചു. നിലവിൽ 29 തദ്ദേശഭരണ സ്ഥാപന മേഖലകളിൽ 42 കണ്ടെയ്ൻമെന്റ് സോണുകളാണുള്ളത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top