23 October Friday
മാഞ്ഞൂർ ക്ഷീര സഹ. സംഘം തെരഞ്ഞെടുപ്പ്‌

യുഡിഎഫിനെ തോൽപ്പിച്ച്‌ കേരള കോൺ.(എം)

വെബ് ഡെസ്‌ക്‌Updated: Sunday Sep 27, 2020
കുറുപ്പന്തറ
ക്ഷീര സഹകരണ സംഘം തെരഞ്ഞെടുപ്പിൽ പി ജെ ജോസഫ് വിഭാഗം ഉൾപ്പെടുന്ന യുഡിഎഫ് പാനലിനെ പരാജയപ്പെടുത്തി ജോസ്‌ കെ മാണി നേതൃത്വം നൽകുന്ന കേരള കോൺഗ്രസ്‌ എമ്മിന്‌ വിജയം. യുഡിഎഫിന്റെ ശക്തികേന്ദ്രമായിരുന്ന മാഞ്ഞൂർ ക്ഷീര വ്യവസായ സഹകരണ സംഘത്തിലേക്ക് നടന്ന തിരഞ്ഞെടുപ്പിലാണ്‌ അട്ടിമറി വിജയം.  11 അംഗ ഭരണസമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ വി എൽ തോമസ് സ്മൃതി സഹകരണ മുന്നണി പാനലിൽ മത്സരിച്ച ആറു പേർ വിജയിച്ചു. യുഡിഎഫ് പാനലിൽ അഞ്ചുപേർ മാത്രമാണ് വിജയിച്ചത്‌. 
കേരളാ കോൺഗ്രസ്(എം) കൂടി ഉൾപ്പെട്ട യുഡിഎഫ് മുന്നണിയാണ് കാലങ്ങളായി ഇവിടെ ഭരണം നടത്തിയിരുന്നത്. കേരള കോൺഗ്രസ് എമ്മിനെ യുഡിഎഫ് പുറത്താക്കിയശേഷം കോട്ടയം ജില്ലയിൽ സഹകരണ സ്ഥാപനത്തിലേക്ക് നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top