15 October Tuesday

മത്സരിച്ച്‌ മതിയായില്ല, പത്മരാജൻ പാലായിലേക്കും

വെബ് ഡെസ്‌ക്‌Updated: Tuesday Aug 27, 2019
കോട്ടയം
പ്രമുഖർക്കെതിരെ മത്സരിക്കുന്നത്‌ ശീലമാക്കിയ സേലം സ്വദേശി ഡോ. പത്മരാജൻ പാലായിൽ അങ്കത്തിനെത്തും. നരസിംഹറാവു, എ ബി  വാജ്‌പേയി, നരേന്ദ്രമോഡി, രാഹുൽഗാന്ധി തുടങ്ങിയ പ്രമുഖർക്കെതിരെ മത്സരിച്ചയാളാണ് പത്മരാജൻ. അഞ്ച് രാഷ്ട്രപതികളും ഇദ്ദേഹത്തിന്റെ മുൻ എതിരാളികളിൽപ്പെടും. വയനാട്ടിൽ രാഹുൽഗാന്ധിക്കെതിരെ മത്സരിച്ച്‌ 1858 വോട്ട്‌ നേടി. 
 പത്മരാജന്റെ 205 -ാം പോരാട്ടത്തിനാണ്‌ പാലാ വേദിയാകുന്നത്‌.   1988-ൽ സേലം മേട്ടൂർ ഡാമിൽ എം ശ്രീരംഗനോടായിരുന്നു ആദ്യ മത്സരം. 
തുടർന്നുള്ള എല്ലാ തെരഞ്ഞെടുപ്പുകളിലും പ്രമുഖ വ്യക്തികളോട് ഏറ്റുമുട്ടി. വീടിന്റെ പേരുപോലും ഇലക്ഷൻ എന്നാണ്.
പ്രധാന വാർത്തകൾ
 Top