24 October Thursday

ലൈവ്‌ സ്‌റ്റോക്ക്‌ ഇൻസ്‌പെക്‌ടേഴ്‌സ്‌ യൂണിയൻ സംസ്ഥാന സമ്മേളനം 29ന്‌

വെബ് ഡെസ്‌ക്‌Updated: Tuesday Aug 27, 2019
കോട്ടയം
കേരള ലൈവ്‌ സ്‌റ്റോക്ക്‌ ഇൻസ്‌പെക്‌ടേഴ്‌സ്‌ യൂണിയൻ (കെഎൽഐയു) എട്ടാം സംസ്ഥാന സമ്മേളനം 29, 30 തീയതികളിൽ പാലാ ടൗൺഹാളിൽ നടക്കുമെന്ന്‌  ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.  വ്യാഴാഴ്‌ച രാവിലെ 10ന്‌ സംസ്ഥാന കമ്മിറ്റിയും തുടർന്ന്‌ സംസ്ഥാന കൗൺസിൽ യോഗവും ചേരും. പകൽ മൂന്നിന്‌ കർഷക സെമിനാറും കർഷകസംഗമവും മന്ത്രി കെ രാജു ഉദ്‌ഘാടനംചെയ്യും. റിട്ട. ഡയറി എക്‌സ്‌റ്റെൻഷൻ ഓഫീസർ അമ്പിളി വേലായുധൻ ക്ലാസ്‌ നയിക്കും. വൈകിട്ട്‌ 5.30ന്‌ പാലാ മുനിസിപ്പൽ ഓഫീസ്‌ പരിസരത്ത്‌ ചേരുന്ന പൊതുസമ്മേളനം നിയമസഭ ചീഫ്‌ വിപ്പ്‌ അഡ്വ. കെ രാജൻ ഉദ്‌ഘാടനം ചെയ്യും. 
വെള്ളിയാഴ്‌ച രാവിലെ 9.30ന്‌ ടൗൺ ഹാളിൽ നിന്ന്‌ പ്രകടനം ആരംഭിക്കും. പതാക ഉയർത്തൽ, പുഷ്‌പാർച്ചന എന്നിവയ്‌ക്ക്‌ ശേഷം ഉദ്‌ഘാടന സമ്മേളനം ചേരും. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ്‌ ഉദ്‌ഘാടകൻ. 11.30ന്‌ പ്രതിനിധി സമ്മേളനം ജോയിന്റ്‌ കൗൺസിൽ ജനറൽ സെക്രട്ടറി എസ്‌ വിജയകുമാരൻനായർ ഉദ്‌ഘാടനംചെയ്യും. പകൽ രണ്ടിന്‌ യാത്രയയപ്പ്‌ സമ്മേളനം സിപിഐ അസിസ്‌റ്റന്റ്‌ സെക്രട്ടറി അഡ്വ. കെ പ്രകാശ്‌ ബാബു ഉദ്‌ഘാടനംചെയ്യും.  വാർത്താസമ്മേളനത്തിൽ പി യു പ്രേമദാസൻ, ടി അരവിന്ദൻപിള്ള, എ സി രാജേഷ്‌, സി എ ഈജു എന്നിവർ പങ്കെടുത്തു.
 
പ്രധാന വാർത്തകൾ
 Top