24 October Thursday

മുത്തൂറ്റ് ഫിനാൻസ്: പണിമുടക്ക് ഏഴാം ദിവസവും പൂർണം

വെബ് ഡെസ്‌ക്‌Updated: Tuesday Aug 27, 2019
കോട്ടയം
തൊഴിൽ മന്ത്രിയുടെയും ലേബർ കമീഷണറുടെയും സാന്നിധ്യത്തിൽ  ഉണ്ടാക്കിയ കരാർ വ്യവസ്ഥകൾ നടപ്പാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ നോൺ ബാങ്കിങ്‌ ആൻഡ്‌ പ്രൈവറ്റ് ഫിനാൻസ് എംപ്ലോയീസ് അസോസിയേഷൻ സിഐടിയു നേതൃത്വത്തിൽ മുത്തൂറ്റ് ഫിനാൻസ് ജീവനക്കാർ നടത്തുന്ന അനിശ്ചിതകാല പണിമുടക്ക്‌ കൂടുതൽ ശക്തമാകുന്നു. 
 ശമ്പള വർധന ഉടൻ നടപ്പാക്കുക, തൊഴിൽ നിയമ ലംഘനങ്ങൾ അവസാനിപ്പിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ്‌ പണിമുടക്ക്‌. ഏഴാം ദിവസവും കോട്ടയം റീജിയണിൽ പണിമുടക്ക്‌ പൂർണമാണ്‌. കോട്ടയം റീജിയണിൽ 51 ബ്രാഞ്ചുകളും റീജിയണൽ ഓഫീസും, അനുബന്ധ സ്ഥാപനങ്ങളും ജോയിന്റ് മാനേജിങ് ഡയറക്ടറുടെ ഓഫീസും തുറന്നില്ല. 
 ജീവനക്കാർ റീജിയണൽ ഓഫീസിനു മുമ്പിൽ ധർണ നടത്തി. 
സിഐടിയു ഏരിയ സെക്രട്ടറി സുനിൽ തോമസ് ധർണ ഉദ്‌ഘാടനംചെയ്തു. 
ഉഴവൂരിൽ നടന്ന പ്രതിഷേധ ധർണ മരങ്ങാട്ടുപിള്ളി സിപിഐ എം ലോക്കൽ സെക്രട്ടറി തുളസീദാസ്‌ ഉദ്‌ഘാടനം ചെയ്തു. മുത്തൂറ്റ് ഫിനാൻസ് കോട്ടയം റീജണൽ ജോയിന്റ് സെക്രട്ടറി ജോസ്‌കുട്ടി തോമസ് സ്വാഗതം പറഞ്ഞു. ഹെഡ്‌ലോഡ് വർക്കേഴ്സ് ജില്ലാ കമ്മിറ്റിയംഗം കെ സി പ്രകാശ് സംസാരിച്ചു.
പാലായിൽ നടന്ന പ്രതിഷേധ യോഗം സിഐടിയു ഏരിയ പ്രസിഡന്റ്‌  ജോയ് കുഴിപാല ഉദ്‌ഘാടനംചെയ്‌തു.
 
 
പ്രധാന വാർത്തകൾ
 Top