കോട്ടയം
ലക്ഷക്കണക്കിന് അംഗത്വമുള്ള എസ്‌എഫ്‌ഐയുടെ ഏതെങ്കിലും ഒരംഗം തെറ്റ് ചെയ്താൽ അതാണ് എസ്‌എഫ്ഐ എന്നൊരു പൊതുബോധമുണ്ടാക്കാനാണ് മാധ്യമങ്ങൾ ശ്രമിക്കുന്നതെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. എസ്‌എഫ്‌ഐ ജില്ലാ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങളുടെ ഈ നീക്കത്തിന് മുമ്പിൽ കീഴടങ്ങില്ലെന്നും സംഘടനയെ തകർക്കാൻ പിന്തിരിപ്പൻ ആശയങ്ങളുമായി മുന്നോട്ടുവന്നാൽ കോട്ടകെട്ടി സംരക്ഷിക്കാൻ നാട്ടിലെ പുരോഗമനപ്രസ്‌ഥാനങ്ങൾ ഉണ്ടാകുമെന്നും വി കെ സനോജ് പറഞ്ഞു. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും മറ്റ് തെറ്റായ ആശയങ്ങളും നമുക്കിടയിൽ വേരുറപ്പിക്കാനുള്ള ശ്രമം നടക്കുന്നു. അതിനെതിരെ പോരാടാൻ കലാലയങ്ങളിൽ ആരുണ്ട് എന്ന ചോദ്യത്തിന് ഉത്തരമാണ് എസ്‌എഫ്‌ഐ. അതിനിടെ ഈ സംഘടനയെ തകർത്ത് പകരം ആരെ പ്രതിഷ്‌ഠിക്കാനാണ് ശ്രമിക്കുന്നത്. രാജ്യത്ത് നിരവധി വർഗീയ കലാപങ്ങളുണ്ടായിട്ടും കേരളത്തിലെ ഒരു കാമ്പസിലും അത്തരമൊരു വിഷയം ഉണ്ടാകാത്തത് എസ്എഫ്‌ഐ ഉള്ളതുകൊണ്ട് മാത്രമാണ്. കലാലയങ്ങളിൽ ജാതി –- മത സംഘടനകൾ കടന്നുവരുമ്പോൾ ജീവൻ കൊടുത്താണ് എസ്‌എഫ്‌ഐ അതിനെ എതിർത്തിട്ടുള്ളതെന്നും വി കെ സനോജ് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..