10 September Tuesday

കെഎസ്‌ടിഎ ജില്ലാ മാർച്ചും 
ധർണയും ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Saturday Jul 27, 2024
കോട്ടയം
വിവിധ ആവശ്യങ്ങളുന്നയിച്ച്‌ കെഎസ്‌ടിഎ നേതൃത്വത്തിൽ അധ്യാപകരുടെ ജില്ലാ മാർച്ചും ധർണയും ശനിയാഴ്‌ച നടക്കും. പിഎഫ്‌ആർഡിഎ നിയമം റദ്ദ്‌ചെയ്യുക, പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, ക്ഷാമബത്ത, ശമ്പളപരിഷ്‌കരണ കുടിശ്ശികകൾ അനുവദിക്കുക, ഇന്ത്യൻ വിദ്യാഭ്യാസരംഗത്തെ വർഗീയവൽക്കരണം അവസാനിപ്പിക്കുക, കേരള സർക്കാരിന്റെ ജനപക്ഷനയങ്ങൾക്ക്‌ ശക്തിപകരുക, നവകേരളത്തിനായി അണിനിരക്കുക, വിദ്യാഭ്യാസ കലണ്ടർ ശാസ്‌ത്രീയമായി പുനക്രമീകരിക്കുക, തുടർച്ചയായ ആറ്‌ പ്രവർത്തിദിനങ്ങൾ ഒഴിവാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ്‌ മാർച്ച്‌. 
  രാവിലെ 10.30ന്‌ കോട്ടയം മാമ്മൻ മാപ്പിള ഹാളിന്റെ സമീപത്തുനിന്ന്‌ ആരംഭിക്കുന്ന മാർച്ച്‌ തിരുനക്കര പഴയ ബസ്‌സ്‌റ്റാൻഡ്‌ മൈതാനത്ത്‌ സമാപിക്കും. തുടർന്ന്‌ ചേരുന്ന ധർണ സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. കെ അനിൽകുമാർ ഉദ്‌ഘാടനം ചെയ്യും.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top