03 July Friday
സുഭിക്ഷ കേരളം പദ്ധതി

പത്തേക്കറിൽ കൃഷിയിറക്കി ഡിവൈഎഫ്‌ഐ

വെബ് ഡെസ്‌ക്‌Updated: Wednesday May 27, 2020

ഡിവൈഎഫ്ഐ നടത്തുന്ന കൃഷിയുടെ ബ്ലോക്ക്തല ഉദ്ഘാടനം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റം​ഗം കെ ജെ തോമസ് നിർവഹിക്കുന്നു

 

പെരുവ
കടുത്തുരുത്തിയിൽ പത്തേക്കറിൽ ഡിവൈഎഫ്ഐനേതൃത്വത്തിലുള്ള 
കൃഷിയുടെ ബ്ലോക്ക്തല ഉദ്ഘാടനം നടന്നു. കടുത്തുരുത്തി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിലായി പത്തേക്കറിലാണ് കപ്പയും പച്ചക്കറികളും കൃഷിചെയ്യുന്നത്. ബ്ലോക്ക് തല ഉദ്ഘാടനം കീഴൂരിൽ നടന്നു. കാരിക്കോടിൽ നാലരയേക്കർ വരുന്ന സ്ഥലത്ത് ആരംഭിച്ച കൃഷി സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റം​ഗം കെ ജെ തോമസ് ഉദ്ഘാനംചെയ്തു. പതിനൊന്ന് മേഖലാ കമ്മിറ്റിക്ക് കീഴിലും കൃഷിനടത്തും. ഡിവൈഎഫ്ഐ പ്രവർത്തകരുടെ വീടുകളിലും പച്ചക്കറി കൃഷി ആരംഭിക്കും. തരിശുനിലങ്ങൾ ഏറ്റെടുത്ത് നെൽകൃഷി നടത്താനുള്ള പ്രവർത്തനവുമുണ്ട്. 
സിപിഐ എം ഏരിയ സെക്രട്ടറി കെ ജി രമേശൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ പത്മ ചന്ദ്രൻ, ഡിവൈഎഫ്ഐ ബ്ലോക്ക്‌ സെക്രട്ടറി ടി എസ് ശരത്, പ്രസിഡന്റ്‌ പ്രണവ് ഷാജി തുടങ്ങിയവർ നേതൃത്വംനൽകി. കൃഷിക്കായി സ്ഥലം നൽകിയ കാരിക്കോട് കോയിക്കൽ എബ്രഹാം ജോയി(ബേബി)യും പരിപാടിയിൽ പങ്കെടുത്തു.
 
 
പ്രധാന വാർത്തകൾ
 Top