25 May Monday
അഭയം

12 കേന്ദ്രങ്ങളിൽ ജനകീയ ഹോട്ടൽ ആരംഭിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Friday Mar 27, 2020

 കോട്ടയം

അഭയം ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ ജില്ലയിൽ 12 കേന്ദ്രങ്ങളിൽ ജനകീയ ഹോട്ടൽ ആരംഭിക്കുന്നു. ആദ്യഘട്ടം കോട്ടയം തിരുനക്കരയിലും മെഡിക്കൽ കോളേജിനു സമീപവും ഭക്ഷണ വിതരണത്തിന്‌ തുടക്കമാകുന്നത്‌. വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 20 രൂപയുടെ ഉച്ചഭക്ഷണം ആളുകളിലെത്തിക്കുകയാണ് ലക്ഷ്യം.  വീടുകളിൽ നിരീക്ഷണത്തിലുള്ളവർക്കും ഭക്ഷണം വാങ്ങാൻ പണമില്ലാതെ വിഷമിക്കുന്നവർക്കും സൗജന്യമായി ഇതിന്റെ പ്രയോജനം ലഭിക്കും.
 അഭയത്തിന്റെ വളണ്ടിയർമാർ ആവശ്യക്കാർക്ക് വീടുകളിൽ ഭക്ഷണം എത്തിച്ച് നൽകും. 28ന്‌ ശനിയാഴ്ച കോട്ടയം തിരുനക്കരയിൽ  ആരംഭിക്കുന്ന ജനകീയ ഹോട്ടലിൽ  മന്ത്രി തോമസ് ഐസക്കിന്റെ സാന്നിധ്യമുണ്ടാകും .  ജില്ലയിൽ ഒരുനേരത്തെ ഭക്ഷണം കഴിക്കാൻ ആരും ബുദ്ധിമുട്ടരുതെന്ന സാമൂഹ്യ കാഴ്ചപ്പാടിന്റെ ഭാഗമായാണ് ഈ ഭക്ഷണവിതരണ പരിപാടിക്ക് അഭയം തുടക്കം കുറിക്കുന്നതെന്ന് ചെയർമാൻ വി എൻ വാസവൻ പറഞ്ഞു. കോട്ടയം തിരുനക്കരയിലുള്ള ബസന്ത് ഹോട്ടലാണ് അഭയം ഏറ്റെടുത്ത് ജനകീയ ഹോട്ടലായി പ്രവർത്തിക്കുന്നത്. ഫോൺ: 9446030312, 9447246682
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top