30 May Saturday

കേസുകളെയും കൊറോണ ബാധിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Mar 27, 2020
കോട്ടയം
നാട്‌ സ്‌തംഭിച്ചതോടെ നാട്ടിൽ അനിഷ്ടസംഭവങ്ങൾ കുറഞ്ഞോ? പൊലീസ്‌ സ്‌റ്റേഷനിലെത്തുന്ന പരാതികൾ കണക്കിലെടുത്താൽ കുറഞ്ഞെന്നു വേണം കരുതാൻ. ലോക്ക്‌ ഡൗണിന്‌ പുറത്തിറങ്ങിയ വാഹനങ്ങൾക്കെതിരെയുള്ള കേസുകൾ മാത്രമാണ്‌ ഇപ്പോൾ ഒട്ടുമിക്ക സ്‌റ്റേഷനിലുമുള്ളത്‌. പൊലീസുകാർക്ക്‌ കോവിഡ്‌ നിയന്ത്രണ ചട്ടങ്ങൾ നടപ്പാക്കുന്നതിലാണ്‌ പ്രധാന ശ്രദ്ധ. ആളുകൾ പുറത്തിറങ്ങാതായതോടെ മറ്റ്‌ അനിഷ്ട സംഭവങ്ങൾ ഏതാണ്ട്‌ പൂർണമായും ഇല്ലാതായി. അതേസമയം ലോക്ക്‌ ഡൗൺ ലംഘന കേസുകൾ പിടിപ്പതുണ്ട്‌ താനും.
 കോട്ടയം ഈസ്‌റ്റ്‌ പൊലീസ്‌ സ്‌റ്റേഷനിൽ രണ്ടു ദിവസം കൊറോണ കേസല്ലാതെ ഒന്നു പോലും രജിസ്‌റ്റർ ചെയ്‌തിട്ടില്ല. പരാതി നൽകാൻ പോലും ആരും സ്‌റ്റേഷനിൽ വരുന്നില്ല. എന്തെങ്കിലും അനിഷ്ട സംഭവമുണ്ടായതായി അറിയിച്ചുള്ള ടെലഫോൺ കോളുകളും നാമമാത്രം. അക്രമസംഭവങ്ങൾ പൂർണമായി ഇല്ലാതായി. 
  പൊലീസ്‌ സ്‌റ്റേഷനിലേക്ക്‌ വരുന്ന അധിക വിളികളും വീട്ടിൽ അവശ്യസാധനങ്ങൾ കിട്ടാത്തതിലുള്ള ആവലാതികൾ അറിയിക്കാനാണ്‌. കിട്ടാനുള്ള വഴികൾ, തുറന്ന സ്ഥാപനങ്ങളുടെ വിവരങ്ങൾ ഇവയെല്ലാം ചോദിച്ചറിയും. സന്നദ്ധ സംഘടനകളെ ബന്ധപ്പെട്ട്‌ ഭക്ഷണമെത്തിക്കാനും പൊലീസ്‌ മുൻകൈ എടുക്കുന്നു. 
  നാട്‌ നിശ്‌ചലമായെങ്കിലും ഈ അവസരം മുതലാക്കുന്ന കള്ളൻമാരെ കുടുക്കാനുള്ള നീക്കവും പൊലീസ്‌ ആരംഭിച്ചു. ആൾതിരക്കില്ലാത്തതിനാൽ അടച്ചിട്ട സ്ഥാപനങ്ങളിൽ മോഷണ സാധ്യത മുന്നിൽ കണ്ട്‌ പട്രോളിങ്‌ ശക്തമാക്കി. ഉൾ പ്രദേശങ്ങളിലടക്കം ശക്തമായ പൊലീസ്‌ സാന്നിധ്യമുണ്ട്‌.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top