28 May Thursday
ജില്ലയിൽ 290 ഹെൽപ്പ്‌ ലൈൻ യൂണിറ്റ്‌

തനിച്ചല്ല, കൂടെയുണ്ട്‌ എസ്‌എഫ്‌ഐ

വെബ് ഡെസ്‌ക്‌Updated: Friday Mar 27, 2020

 

 
കോട്ടയം 
കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ലോക്ക് ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ എസ്‌എഫ്‌ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 290 ഹെൽപ്പ്‌ ലൈൻ യൂണിറ്റുകൾ ആരംഭിച്ചു. യൂണിറ്റ്, ലോക്കൽ, ബ്രാഞ്ച് തലങ്ങളിലായാണ്‌ യൂണിറ്റുകൾ പ്രവർത്തിക്കുന്നത്‌. ഭക്ഷ്യവസ്തുക്കൾ, മരുന്നുകൾ തുടങ്ങിയ അവശ്യസാധനങ്ങൾ വിദ്യാർഥികൾവഴി വിവിധ പ്രദേശങ്ങളിലെ ആളുകൾക്ക് എത്തിച്ചുകൊടുക്കും.  ഇതിനോടകം നവമാധ്യമങ്ങളിലൂടെ ആവശ്യക്കാർക്ക്‌  ബന്ധപ്പെടാനുള്ള ഫോൺനമ്പറുകൾ പ്രചരിപ്പിച്ചിട്ടുണ്ട്. വീടുകളിൽ ഹോം ക്വാറന്റയിനിൽ കഴിയുന്നവർക്ക്‌ ഏറെ സഹായകരമാകുന്ന വിധത്തിലാണ് ഹെൽപ്പ്‌ ലൈനിന്റെ പ്രവർത്തനം. സഹായം ആവശ്യപ്പെടുന്ന ആളുകൾക്ക് ദ്രുതഗതിയിൽ തന്നെ വിദ്യാർഥികൾ സഹായം എത്തിച്ചുകൊടുക്കുന്നുണ്ട്. സർക്കാരിന്റെ എല്ലാ സുരക്ഷാ നിർദേങ്ങളും പാലിച്ചാണ്‌ വിദ്യാർഥികൾ സാധനങ്ങൾ ആവശ്യക്കാർക്കെത്തിക്കുന്നത്‌.  ഇതിനോടകം തന്നെ നിരവധിയാളുകൾ മരുന്നിനും വിവിധ ആവശ്യങ്ങൾക്കുമായി എസ്‌എഫ്‌ഐ പ്രവർത്തകരെ ബന്ധപ്പെടുന്നുണ്ട്. സഹായം ആവശ്യപ്പെട്ട എല്ലാവർക്കും കൈത്താങ്ങായി നിൽക്കുന്ന പ്രവർത്തനമാണ്‌ എസ്‌എഫ്‌ഐ നടത്തുന്നതെന്ന്‌ ജില്ലാ സെക്രട്ടറി എം എസ്‌ ദീപക്, പ്രസിഡന്റ് ജസ്റ്റിൻ ജോസഫ് എന്നിവർ പറഞ്ഞു.
 
 
പ്രധാന വാർത്തകൾ
 Top