01 December Wednesday

അക്ഷരമുത്തശി കുട്ടിയമ്മ കോന്തിക്ക് ആദരം

വെബ് ഡെസ്‌ക്‌Updated: Friday Nov 26, 2021

തിരുവഞ്ചൂർ തട്ടാംപറമ്പിൽ കുട്ടിയമ്മ കോന്തിയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി ആദരിച്ചപ്പോൾ

കോട്ടയം
നൂറ്റിനാലാംവയസിൽ സാക്ഷരതാമിഷന്റെ മികവുത്സവം പരീക്ഷയെഴുതി വിജയിച്ച സംസ്ഥാനത്തെ ഏറ്റവും മുതിർന്ന പഠിതാവ് തിരുവഞ്ചൂർ തട്ടാംപറമ്പിൽ കുട്ടിയമ്മ കോന്തിക്ക് ജില്ലയുടെ ആദരം. ജില്ല പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മിയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ കുട്ടിയമ്മയുടെ വീട്ടിലെത്തി പൊന്നാടയണിയിച്ച്, ഫലകം നൽകിയാണ് ആദരിച്ചത്. കുട്ടിയമ്മയെ പഠനത്തിലേക്ക് തിരിച്ച സാക്ഷരതാ പ്രേരക് രഹ്‌ന ജോണിനെയും ആദരിച്ചു. 
പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടോമിച്ചൻ ജോസഫ് അധ്യക്ഷനായി. അയർക്കുന്നം പഞ്ചായത്ത് പ്രസിഡന്റ് സീന ബിജു, ത്രിതല പഞ്ചായത്തംഗങ്ങളായ എസ്‌ പുഷ്പമണി, പി കെ വൈശാഖ്, സുജാത ബിജു, കെ സി ഐപ്പ്, ജിജി നാഗമറ്റം, ഷീന മാത്യു, മഞ്ചു സുരേഷ്, അനിൽ കൂരോപ്പട, മിഷൻ ജില്ല കോ- ഓർഡിനേറ്റർ ഡോ. വി വി മാത്യു, പഞ്ചായത്ത് സെക്രട്ടറി ഹരീഷ് കുമാർ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top