25 October Monday

എസ്എഫ്ഐ ജില്ലാ പഠന ക്യാമ്പ് സമാപിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Sep 26, 2021

കടുത്തുരുത്തിയിൽ നടന്ന എസ്എഫ്ഐ ജില്ലാ പഠനക്യാമ്പ് കേന്ദ്ര കമ്മിറ്റിയംഗം ആദർശ് എം സജി ഉദ്‌ഘാടനംചെയ്യുന്നു

 

കടുത്തുരുത്തി
രണ്ട്‌ മേഖലകളിലായി സംഘടിപ്പിച്ച എസ്എഫ്ഐ ജില്ലാ പഠന ക്യാമ്പ്‌ സമാപിച്ചു. രണ്ടാം ദിവസമായ ശനിയാഴ്‌ച കടുത്തുരുത്തിയിൽ മാംഗോ  മെഡോസ് അഗ്രികൾച്ചറൽ പാർക്കിൽ ചേർന്ന ക്യാമ്പ്‌ കേന്ദ്രകമ്മിറ്റിയംഗം ആദർശ് എം സജി ഉദ്‌ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജോസഫ് അധ്യക്ഷനായി. സ്വാഗതസംഘം സെക്രട്ടറി കെ ജി രമേശൻ സ്വാഗതവും എസ്എഫ്ഐ ജില്ലാ സെക്രട്ടറിയറ്റംഗം പി ജെ സഞ്ജയ് നന്ദിയും പറഞ്ഞു. 
സ്വാഗതസംഘം രക്ഷാധികാരികളായ സി ജെ ജോസഫ്, പി വി സുനിൽ, എസ്എഫ്ഐ ജില്ലാ സെക്രട്ടറി എം എസ് ദീപക്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ദയാ സാബു, എൻ ആർ വിഷ്ണു, ഡിവൈഎഫ്ഐ കടുത്തുരുത്തി ബ്ലോക്ക് പ്രസിഡന്റ് അമീഷ് എസ് അഷ്‌റഫ് എന്നിവർ സംസാരിച്ചു.  ഏറ്റുമാനൂർ, കടുത്തുരുത്തി, തലയോലപ്പമ്പ്, വൈക്കം, പാലാ, പൂഞ്ഞാർ ഏരിയകളിലെയും എംജി സർവകലാശാലാ ക്യാമ്പസ്, ലീഗൽ തോട്ട് എന്നീ യൂണിറ്റുകളിലെയും പ്രതിനിധികളാണ് ക്യാമ്പിൽ പങ്കെടുത്തത്. 
സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം പ്രൊഫ. എം ടി ജോസഫ്, സിഐടിയു ജില്ലാ സെക്രട്ടറി ടി ആർ രഘുനാഥൻ, എഐഎൽയു സംസ്ഥാന സംസ്ഥാന വനിതാ സബ് കമ്മിറ്റി അംഗം അഡ്വ. ഗിരിജ ബിജു, എസ്എഫ്ഐ മുൻ സംസ്ഥാന പ്രസിഡന്റ് ജെയ്ക്ക് സി തോമസ്  എന്നിവർ ക്ലാസെടുത്തു.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top