18 November Monday

വെങ്കല ശിൽപത്തിലെ ഉഷ സ്‌പർശം

വെബ് ഡെസ്‌ക്‌Updated: Monday Aug 26, 2019

ഉഷാ രാമചന്ദ്രൻ കോട്ടയം ഡിസി ആർട് ഗാലറിയിൽ

 കോട്ടയം

ദൈനജീവിതം ജീവിതകാഴ്‌ചകൾ വെങ്കലത്തിൽ കൊത്തിയുള്ള ശിൽപങ്ങളുടെ പ്രദർശനം ശ്രദ്ധേയമാകുന്നു. മനുഷ്യന്റെ പച്ചയായ ജീവിതാവസ്ഥകളാണ്‌ ശിൽപങ്ങളായും ചിത്രങ്ങളായും  പ്രദർശനത്തിനുള്ളത്‌. ഡിസി ആർട്‌ ഗ്യാലറിയിലാണ്‌ ഉഷാ രാമചന്ദ്ര(69) ന്റെ ശിൽപങ്ങളുടെ പ്രദർശനം നടക്കുന്നത്‌. മീനുമായി പോകുന്ന കച്ചവടക്കാരൻ, തുണി അലക്കുന്ന പെൺകുട്ടി, ചുമട്ട്‌ തൊഴിലാളി, മഴയത്ത്‌ കാറ്റുപിടിച്ച കുടയുമായി യുവാവ്‌, ക്രിസ്‌തുവിന്റെ വേദന അങ്ങനെ വിത്യസ്ഥമായ കാഴ്‌ചകളെ കോർത്തിണക്കിയതാണ്‌ പ്രദർശനം.  
മെഴുകിൽ ഉണ്ടാക്കേണ്ട ശിൽപങ്ങളുടെ മാതൃക തയ്യാറാക്കി വെങ്കലത്തിൽ കൊത്തി നിറങ്ങൾ ചേർത്താണ്‌ നിർമാണം. നിറകളെല്ലാം ഇവർ തന്നെയാണ്‌ ഉണ്ടാക്കുന്നത്‌. നൂറോളം വെങ്കല ശിൽപങ്ങൾ നിർമിച്ചിട്ടുണ്ട്‌.
 അക്രിലിക്ക്‌, ചാർക്കോൾ, ഓയിൽ പെയിന്റ്‌ അടക്കമുള്ളവയിലാണ്‌ ചിത്രങ്ങൾ വരച്ചിരിക്കുന്നത്‌. വരച്ച ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ അഭിപ്രായങ്ങൾ വന്നത്‌ കൊച്ചിയിലുള്ള സ. സാന്റോ ഗോപാലൻ മെമോറിയൽ ലൈബ്രറിയുടെ ചിത്രത്തിനാണ്‌. 
കോട്ടയത്ത്‌ ആദ്യമായാണ്‌ എക്‌സിബിഷൻ നടത്തുന്നത്‌. തലശ്ശേരി സ്വദേശിനിയാണ്‌ ഇവർ. രാവിലെ 10 മുതൽ വൈകിട്ട്‌ 6.30 വരെയാണ്‌ പ്രദർശനം. ഇന്ത്യയിൽ തന്നെ ആറ്‌ പേരാണ്‌ വെങ്കലശിൽപ നിർമാണരംഗത്തുള്ളത്‌. "ദി ഫ്ലോ ഓഫ്‌ ലൈഫ്‌' എന്നു പേരിട്ട പ്രദർശനത്തിൽ 17 വെങ്കല ശിൽപങ്ങളും 15 പെയിന്റിങുമുണ്ട്‌. മുൻ ചീഫ്‌ സെക്രട്ടറി രാമചന്ദ്രൻനായരുടെ ഭാര്യ കൂടിയാണ്‌ ഉഷ. പ്രദർശനം ബുധനാഴ്‌ സമാപിക്കും.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top