24 October Thursday

പൊലീസ്‌ വാഹനത്തിൽ ബൈക്കിടിച്ച്‌ യുവാവിന്‌ പരിക്ക്‌

വെബ് ഡെസ്‌ക്‌Updated: Monday Aug 26, 2019
കാഞ്ഞിരപ്പള്ളി
കൊട്ടാരക്കര –- ദിണ്ടിഗൽ ദേശീയപാതയിൽ ഹൈവേ പൊലീസ് വാഹനത്തിൽ ബൈക്കിടിച്ച്‌ യുവാവിന് പരിക്ക്. ചോറ്റി നിർമലാരാം വളവിൽ കാറുമായി കൂട്ടിയിടിച്ച് ഇഞ്ചിയാനി സ്വദേശി കുളംമ്പള്ളി സെബാസി(25)നാണ് സാരമായി പരിക്കേറ്റത്. യുവാവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
  ഞായറാഴ്ച പകൽ 12.30 ഓടെ ഹൈവേ പൊലീസ് വാഹന പരിശോധന മതിയാക്കി കാഞ്ഞിരപ്പള്ളിക്ക് മടങ്ങാൻ വാഹനം തിരിക്കവേ മുണ്ടക്കയം ഭാഗത്തുനിന്ന് വന്ന ബൈക്ക്‌ പൊലീസ്‌ വാഹനത്തിൽ ഇടിക്കാതിരിക്കാൻ വെട്ടിക്കുമ്പോഴാണ് അപകടം. എന്നാൽ അമിതവേഗതയിലെത്തിയ ബൈക്ക്‌ നിയന്ത്രണംവിട്ട്‌ കാറുമായി കൂട്ടിയിടിക്കുകയായിരുന്നെന്ന്‌ ഹൈവേ പൊലീസ് പറയുന്നു. 
  മേഖലയിൽ സ്ഥിരമായി അപകടങ്ങൾ നടക്കാറുണ്ട്. വളവിനോടുചേർന്ന് തന്നെയാണ് പൊലീസിന്റെ വാഹനപരിശോധനയെന്നും ആക്ഷേപമുണ്ട്. മുണ്ടക്കയം പഞ്ചായത്തംഗം ജെസി ജോസിന്റെ മകനാണ് അപകടത്തിൽപെട്ട യുവാവ്.
 
പ്രധാന വാർത്തകൾ
 Top