05 July Sunday

ഇനി ഉപദേശമില്ല നടപടി മാത്രം: പൊലീസ്‌

വെബ് ഡെസ്‌ക്‌Updated: Thursday Mar 26, 2020

ലോക് ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ സ്വകാര്യ വാഹനങ്ങൾ നിരത്തിൽ ഇറക്കുന്നവർ സത്യവാങ്മൂലം നൽകണമെന്നാണ് നിർദ്ദേശം

 കോട്ടയം

കോവിഡിന്റെ പശ്‌ചാത്തലത്തിൽ ഏർപ്പെടുത്തിയ ലോക്ക്‌ഡൗൺ രണ്ടാം ദിവസം ശക്തമായ നടപടി. ലോക്ക്‌ഡൗണിന്റെ ആദ്യ ദിനത്തിൽ നിരത്തിലിറങ്ങിയ വാഹന ഉടമകൾക്ക്‌ ഉപദേശം നൽകാനാണ്‌ പൊലീസ്‌ ശ്രമിച്ചെങ്കിൽ രണ്ടാംദിവസം കർശന നടപടിയാണ്‌ പൊലീസ്‌ സ്വീകരിച്ചത്‌. തിരുനക്കര പഴയ പ്രസ്‌ക്ലബിന്‌ മുമ്പിലായി ബാരിക്കേഡുകൾ ഉപയോഗിച്ച്‌ വാഹനം തടഞ്ഞായിരുന്നു പൊലീസ്‌ പരിശോധന. നാഗമ്പടം, ബേക്കർ ജങ്‌ഷൻ, കലക്‌ട്രേറ്റ്‌ എന്നിവിടങ്ങളിലും പരിശോധന നടന്നു. ഡിവൈഎസ്‌പി ആർ ശ്രീകുമാർ, വെസ്‌റ്റ്‌ സിഐ എം ജെ അരുൺ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നഗരത്തിൽ പരിശോധന. പലരും അകാരണമായിട്ട്‌ തന്നെയാണ്‌ നഗരത്തിൽ എത്തിയതെന്ന്‌ പൊലീസ്‌ പറഞ്ഞു. ആശുപത്രി കേസുകൾ, സാധനങ്ങളുമായി പോയവർ എന്നിവരെ മാത്രമാണ്‌ പൊലീസ്‌ പരിശോധനയ്‌ക്ക്‌ ശേഷം കടത്തിവിട്ടത്‌. 
സാധനം വാങ്ങാൻ എന്ന പേരിൽ 15 കിലോമീറ്ററിനപ്പുറമുള്ളവർ നിരത്തിലെത്തിയത്‌ ആശങ്കയ്‌ക്ക്‌ കാരണമായി. ഇവരെ പൊലീസ്‌ ഇടപെട്ട്‌ തിരിച്ചയച്ചു. കാറിൽ എത്തുന്നവർ അവർ എവിടേയ്‌ക്കാണ്‌ പോകുന്നതെന്ന സത്യവാങ്‌മൂലം എഴുതി നൽകിയാണ്‌ കടത്തിവിട്ടത്‌. എന്നാൽ ഒരു കാരണവുമില്ലാതെ നഗരം ചുറ്റാൻ എത്തിയ യുവാക്കൾ അടക്കമുള്ളവർ പൊലീസ്‌ പിടിയിലായി. ഇവർക്കെതിരെ കേസും ചാർജ്‌ ചെയ്‌തിട്ടുണ്ട്‌.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top