14 July Tuesday

പുറത്തിറങ്ങാം, അത്യാവശ്യമെങ്കിൽ മാത്രം

വെബ് ഡെസ്‌ക്‌Updated: Thursday Mar 26, 2020

 

 
കോട്ടയം
സർക്കാരും പൊലീസും നിലപാട്‌ കടുപ്പിക്കുകയാണ്‌. അനാവശ്യമായി പുറത്തിറങ്ങുന്നവരോട്‌ പൊലീസ്‌ വിശദീകരണം ചോദിക്കും.  അത്യാവശ്യത്തിനാണ്‌ ഇറങ്ങിയതെന്ന്‌ ബോധ്യപ്പെടുത്തിയേ തീരൂ.   അവശ്യസർവീസിലുള്ളവർക്ക്‌ പുറത്തിറങ്ങാൻ അനുമതിയുണ്ട്‌. ജോലി സംബന്ധമായ തിരിച്ചറിയൽ കാർഡ്‌ കൈയിൽ കരുതണമെന്നുമാത്രം. മാധ്യമപ്രവർത്തകർ, ഡോക്ടർമാർ, നേഴ്‌സുമാർ, മെഡിക്കൽ ഷോപ്പ്‌ ജീവനക്കാർ അടക്കം ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്നവർ, റേഷൻകട ഉടമകൾ, പാചകവാതക ഏജൻസി ജീവനക്കാർ, ടെലികോം രംഗത്തെ ജീവനക്കാർ തുടങ്ങിയവർക്ക്‌ നിയന്ത്രണമില്ല. അതേസമയം ജോലിയിൽ തിരിച്ചറിയൽ കാർഡ്‌ ഇല്ലാത്തവർ പൊലീസ്‌ സ്‌റ്റേഷനിലെത്തി പ്രത്യേക പാസ്‌ വാങ്ങണം. വാഹനം ഉപയോഗിക്കുന്നുണ്ടെങ്കിൽ അതിന്റെ വിവരങ്ങളും നൽകണം.
 
 
പ്രധാന വാർത്തകൾ
 Top