24 April Wednesday

പൂമാലയും പുഷ‌്പവൃഷ‌്ടിയും സമ്മാനമായി നെൽക്കതിരും

വെബ് ഡെസ്‌ക്‌Updated: Tuesday Mar 26, 2019

എൽഡിഎഫ്‌ സ്ഥാനാർഥി വി ‌എൻ വാസവനെ കുമരകം എസ‌്എൻ കോളേജിലെ വിദ്യാർഥികൾ നെൽക്കതിർ നൽകി സ്വീകരിക്കുന്നു

 കുമരകം

"കോട്ടയത്തിന്റെ വിപ്ലവനായകന‌് സ്വീകരണം' എന്ന വലിയ ബാനറും എൽഡിഎഫ‌് സ്ഥാനാർഥിയുടെ ചിത്രംപതിച്ച പ്ലക്കാർഡുകളും കയ്യിലേന്തിയാണ‌് കുമരകം എസ‌്എൻ കോളേജിലെ വിദ്യാർഥികൾ വി ‌എൻ വാസവനെ സ്വീകരിച്ചത‌്. 
 സ്ഥാനാർഥി വരുന്നതിന‌് മുമ്പ‌് തന്നെ വിദ്യാർഥികൾ റോഡരികിൽ ജനനേതാവിനെ കാണാൻ കാത്തുനിന്നിരുന്നു. സ്ഥാനാർഥി എത്തിയ ഉടൻ മുദ്രാവാക്യങ്ങളാൽ അദ്ദേഹത്തെ വരവേറ്റു. ആൺകുട്ടികൾ ചുവപ്പ‌് മാലയിട്ട‌പ്പോൾ  പെൺകുട്ടികൾ പുഷ‌്പവൃഷ്‌ടി നടത്തിയാണ‌്  തങ്ങളുടെ പ്രിയനേതാവിനെ ക്യാമ്പസിലേക്ക‌് സ്വീകരിച്ചത‌്‌. തുടർന്ന‌് മെത്രാൻ കായലിനെ സംരക്ഷിക്കുന്നതിന‌് നേതൃത്വവും പിന്തുണയും നൽകിയ വി എൻ വാസവന‌ുള്ള സ‌്നേഹോപഹാരമായി നെൽകതിൽക്കുല ഡിവൈഎഫ‌്ഐ – -എസ‌്എഫ‌്ഐ പ്രവർത്തകരായ വിദ്യാർഥികൾ എ‌സ‌്എഫ‌്ഐ ജില്ലാ കമ്മിറ്റി അംഗം കെ മിഥുൻ, കോളേജ‌് യൂണിയൻ ഭാരവാഹികളായ ജിഷ‌്ണു വിനായകൻ, നിതിൻ പ്രശാന്ത‌് എന്നിവരുടെ നേതൃത്വത്തിൽ സമ്മാനിച്ചു. 
 കൊയ്യാറായി നിന്ന മെത്രാൻ കായലിൽ സാമൂഹ്യവിരുദ്ധർ മടയിട്ട‌് തകർക്കാൻ ശ്രമം നടത്തിയപ്പോൾ അതിനെതിരെ ആദ്യം രംഗത്ത‌് വന്ന നേതാവ‌് വി ‌എൻ വാസവനായിരുന്നു. മനുഷ്യമതിൽ തീർത്ത‌് മെത്രാൻകായലിനെ സംരക്ഷിക്കാൻ നിർദേശിച്ച അദ്ദേഹം അവിടെ ചേർന്ന‌ യോഗം ഉദ‌്ഘാടനം ചെയ‌്ത‌്, നെല്ല‌് കൊയ്യുന്നത‌് വരെ ഡിവൈഎഫ‌്ഐ –-എസ‌്എഫ‌്ഐ പ്രവർത്തകർ കായലിന‌് സംരക്ഷണം ഒരുക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. 
 അങ്ങനെ മെത്രാൻകായലിന‌് ചുറ്റും യുവതയുടെ സംരക്ഷണം ഒരുക്കി കൊയ‌്ത്തുത്സവം ആഘോഷമാക്കി കുമരകം നിവാസികൾ. അതിനുള്ള ആദരമായിട്ടാണ‌് എസ‌്എൻ കോളേജിലെത്തിയ വി എൻ വാസവനെ നെൽകതിർ നൽകി എതിരേറ്റത‌്. ക്യാമ്പസിലേക്ക‌് കടന്ന സ്ഥാനാർഥിയെ കോളേജ‌് പ്രിൻസിപ്പൽ ലെഫ‌്. കേണൽ ഡോ. വി പി സുധീറും മറ്റ‌് അധ്യാപകരും ചേർന്ന‌് സ്വീകരിച്ചു.
 
 
പ്രധാന വാർത്തകൾ
 Top