27 September Sunday

ഭരണഘടനയുടെ അടിസ്ഥാന പ്രമാണങ്ങളെ അട്ടിമറിക്കുന്നത്: പ്രൊഫ. എസ് ശാരദക്കുട്ടി

വെബ് ഡെസ്‌ക്‌Updated: Sunday Jan 26, 2020

  ഒരു മതനിരപേക്ഷ രാഷ്‌ട്രത്തിന്, എങ്ങനെയാണ് മതത്തെ അടിസ്ഥാനമാക്കി ചിലർക്ക് പൗരത്വം നൽകാനും മറ്റുചിലർക്ക് അത് നിഷേധിക്കാനും കഴിയുക? അത് ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന പ്രമാണങ്ങളെ അട്ടിമറിക്കുന്നതാണന്ന്  എഴുത്തുകാരിയും അധ്യാപികയുമായ പ്രൊഫ. എസ് ശാരദക്കുട്ടി പറഞ്ഞു. എപ്പോൾ വേണമെങ്കിലും ഒരു വർഗീയ കലാപത്തിലേക്ക് പൊട്ടിയൊഴുകാൻ വിധത്തിൽ സമൂഹശരീരത്തിൽ പൊട്ടിപ്പഴുത്ത വ്രണങ്ങളുണ്ടാക്കുകയാണ്. അയൽ രാജ്യങ്ങളുമായി വിദൂരമായിപ്പോലും സൗഹൃദമുണ്ടാകുന്നതിനെ ഈ നിയമം അട്ടിമറിക്കുന്നുവോ എന്ന് ഞാൻ ഭയപ്പെടുന്നു. ഹിന്ദുക്കൾ ഒഴിച്ച് മറ്റാർക്കും രാജ്യത്തെ ഉന്നത സ്ഥാനങ്ങൾ അപ്രാപ്യമാകും എന്ന നിലപാടിലേക്കെത്തിക്കുകയാണോ വർഗീയ ധ്രുവീകരണമുണ്ടാക്കാൻ ശ്രമിക്കുന്നവരുടെ അന്തിമലക്ഷൃം?.

 

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top