29 February Saturday

റിപ്പബ്ലിക് ദിനം; മന്ത്രി കെ കൃഷ്ണന്‍കുട്ടി പതാക ഉയര്‍ത്തും

വെബ് ഡെസ്‌ക്‌Updated: Sunday Jan 26, 2020
കോട്ടയം
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചുള്ള ജില്ലാതല ആഘോഷ പരിപാടികൾ ഞായറാഴ്‌ച രാവിലെ എട്ടിന് കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽ ആരംഭിക്കും.  മന്ത്രി കെ കൃഷ്ണൻകുട്ടി ദേശീയ പതാക ഉയർത്തും. പൊലീസ്, എക്സൈസ്, ഫോറസ്റ്റ്, സ്റ്റുഡന്റ്‌ പൊലീസ്, എൻസിസി, സ്കൗട്ട്സ്, ഗൈഡ്സ്, ബാൻഡ് എന്നീ വിഭാഗങ്ങൾ  അണിനിരക്കുന്ന പരേഡിന്റെ അഭിവാദ്യം സ്വീകരിച്ച് മന്ത്രി റിപ്പബ്ലിക് ദിന സന്ദേശം നൽകും. 
 പൊൻകുന്നം സ്റ്റേഷൻ ഹൗസ് ഓഫീസ് ഇൻസ്പെക്ടർ വി കെ വിജയരാഘവനാണ് പരേഡ് കമാൻഡർ. ജില്ലാ ഹെഡ്ക്വാർട്ടർസ് സബ് ഇൻസ്പ്കെടർ കെ രാജേഷ്, കോട്ടയം വെസ്റ്റ് പൊലീസ് സബ് ഇൻസ്പെക്ടർമാരായ ടി സുമേഷ്, വി സ്വാതി, എക്സൈസ് ഇൻസ്പെക്ടർ എൻ വി സന്തോഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർ സബിത, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ ജി മഹേഷ് എന്നിവർ പരേഡിൽ വിവിധ പ്ലാറ്റൂണുകളെ നയിക്കും. ജില്ലയിലെ വിവിധ സകൂളുകളിലെ പ്ലാറ്റൂണുകൾ പരേഡിൽ പങ്കുചേരും.
 
 
പ്രധാന വാർത്തകൾ
 Top