03 December Saturday

റവന്യു സർട്ടിഫിക്കറ്റ് പരിശോധിക്കാം

വെബ് ഡെസ്‌ക്‌Updated: Friday Nov 25, 2022
കോട്ടയം 
സ്‌കോളർഷിപ്പുകൾ അടക്കമുള്ള വിവിധ ഓൺലൈൻ അപേക്ഷകൾക്കായി അപേക്ഷകർ നൽകുന്ന 'ഇ ഡിസ്ട്രിക്റ്റ്' റവന്യൂ സർട്ടിഫിക്കറ്റുകൾ ഓൺലൈനായി പരിശോധിക്കാം. ഇത്‌ സംബന്ധിച്ച്‌ അക്ഷയ കേന്ദ്രങ്ങൾക്ക് കലക്ടർ ഡോ. പി കെ  ജയശ്രീ നിർദേശം നൽകി.  
‘ഇ-ഡിസ്ട്രിക്റ്റ്' പേജിലെ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ ടാബ് വഴി പരിശോധിക്കാനാണ് അക്ഷയ സംരംഭകർക്ക് നിർദേശം നൽകിയിട്ടുള്ളത്. ‘ഇ ഡിസ്ട്രിക്റ്റ്' റവന്യു സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതിനായി അപേക്ഷ നൽകാൻ അക്ഷയകേന്ദ്രങ്ങളെ മാത്രം പൊതുജനങ്ങൾ സമീപിക്കണം. അപേക്ഷ സമർപ്പിക്കാനായി വ്യാജ റവന്യു സർട്ടിഫിക്കറ്റുകൾ അക്ഷയകേന്ദ്രങ്ങൾക്ക് നൽകിയത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി. വ്യാജ സർട്ടിഫിക്കറ്റുകൾ നൽകുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും കലക്ടർ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top