27 November Saturday

കർഷകസമരത്തിന് ഒരാണ്ട്; 
ഏരിയ കേന്ദ്രങ്ങളിൽ റാലി നാളെ

വെബ് ഡെസ്‌ക്‌Updated: Thursday Nov 25, 2021
കോട്ടയം 
കർഷകവിരുദ്ധവും ജനദ്രോഹവുമായ കാർഷിക ബില്ലുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഡൽഹി കേന്ദ്രീകരിച്ച് നടക്കുന്ന കർഷകപ്രക്ഷോഭത്തിന് ഒരുവർഷം പൂർത്തിയാകുന്ന 26ന് ജില്ലയിലെ മുഴുവൻ ഏരിയ കേന്ദ്രങ്ങളിലും പ്രതിഷേധ റാലിയും യോഗവും നടത്തും. കർഷക-, കർഷക തൊഴിലാളി- ട്രേഡ് യൂണിയൻ സംയുക്ത ആഭിമുഖ്യത്തിൽ രാവിലെ 10നാണ് പരിപാടി. എല്ലാ ജനാധിപത്യവിശ്വാസികളും പങ്കെടുക്കണമെന്ന് കർഷകസംഘം ജില്ലാ കമ്മിറ്റി അഭ്യർഥിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top