03 December Friday

കെഎസ്‌യു ആക്രമണത്തിൽ 
എസ്‌എഫ്‌ഐ പ്രവർത്തകർക്ക്‌ പരിക്ക്‌

സ്വന്തം ലേഖകൻUpdated: Monday Oct 25, 2021
കോട്ടയം
മണർകാട്‌ സെന്റ്‌ മേരീസ്‌ കോളേജിൽ എസ്‌എഫ്‌ഐ പ്രവർത്തകരെ കെഎസ്‌യുക്കാർ തല്ലിപ്പരിക്കേൽപ്പിച്ചു. പരിക്കേറ്റ എസ്‌എഫ്‌ഐ ജില്ല സെക്രട്ടറിയറ്റംഗം പുതുപ്പള്ളി റബർബോർഡ്‌ പുത്തൻപറമ്പിൽ പ്രവീൺ മോഹനൻ(25), അയർക്കുന്നം ഏരിയ ജോയിന്റ്‌ സെക്രട്ടറി മാലം പൂവത്താനിക്കൽ പി എസ്‌ വിഘ്‌നേഷ്‌(21) എന്നിവരെ ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്‌ച വിദ്യാലയ പ്രവേശവുമായി ബന്ധപ്പെട്ട്‌ പുതുപ്പള്ളി ഐഎച്ച്‌ആർഡി, മണർകാട്‌ കോളേജ്‌ എന്നിവിടങ്ങളിൽ വിദ്യാർഥികളെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു പ്രവർത്തകർ. എന്നാൽ പ്രകോപനമില്ലാതെ അക്രമം അഴിച്ചുവിടുകയായിരുന്നു കെഎസ്‌യുക്കാർ. സംഭവംസംബന്ധിച്ച്‌ മണർകാട്‌ പൊലീസ്‌ കേസ്‌ രജിസ്‌റ്റർ ചെയ്‌തു. കോൺഗ്രസ്‌ –- യൂത്ത്‌ കോൺഗ്രസ്‌ –- കെഎസ്‌യു പ്രവർത്തകരായ ബിനു പാതയിൽ, ‌മണർകാട്‌ കോളേജ്‌ ജീവനക്കാരനായ അജിൻ, ഷാൻ എന്നിവർ അക്രമിസംഘത്തിലുണ്ടായിരുന്നതായി എസ്‌എഫ്‌ഐ പ്രവർത്തകർ പൊലീസിന്‌ മൊഴികൊടുത്തു. എംജി സെനറ്റ്‌ തെരഞ്ഞെടുപ്പ്‌ പരാജയത്തിന്റെ പകയോടെയാണ്‌ അക്രമമെന്ന്‌ എസ്‌എഫ്‌ഐ നേതാക്കൾ പ്രതികരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top