28 November Sunday
മിച്ചംവന്ന ടിക്കറ്റ്‌ മൊത്തമായെടുത്തു

കെഎസ്ഇബി 
ജീവനക്കാരന് 80 ലക്ഷം

വെബ് ഡെസ്‌ക്‌Updated: Monday Oct 25, 2021

ടി കെ സിജു

പാലാ
കാരുണ്യലോട്ടറിയുടെ  ഒന്നാംസമ്മാനമായ 80 ലക്ഷം രൂപ കെഎസ്ഇബി ജീവനക്കാരന്.  കെഎസ്ഇബി പാലാ സെക്‌ഷനിലെ ഓവര്‍സിയര്‍ മാഞ്ഞൂര്‍ തൂമ്പില്‍ ടി കെ സിജുവാണ്(47) ശനിയാഴ്ച നടന്ന കെആർ 520ാമത് നറുക്കെടുപ്പിൽ ഭാഗ്യവർഷത്തിന് അർഹനായത്. 
ശനിയാഴ്ച നറുക്കെടുപ്പ് സമയത്തിന് തൊട്ടുമുമ്പ്‌ പകൽ 2.50നാണ് സിജു പാലായിലെ ശ്രീ ശങ്കരാ ലോട്ടറി ഏജന്‍സീസില്‍നിന്ന് തട്ടിൽ മിച്ചംവന്ന ടിക്കറ്റ് ഒന്നാകെ എടുത്തത്. ഒരുമിച്ചെടുത്ത 150 ടിക്കറ്റുകളിൽ ഉൾപ്പെട്ട കെഎച്ച് 300004 നമ്പർ ടിക്കറ്റിലൂടെയാണ് സിജുവിന് ഭാഗ്യമെത്തിയത്. 18 വർഷമായി കെഎസ്ഇബിയിൽ ജോലിചെയ്യുന്ന സിജു പതിവായി ലോട്ടറി എടുക്കാറുണ്ട്. പത്ത് വർഷമായി ടിക്കറ്റ് എടുക്കുന്നുണ്ടെങ്കിലും 5000 രൂപയ്ക്കുമേൽ സമ്മാനം ലഭിക്കുന്നത് ആദ്യമാണ്. അമ്മ ചെല്ലമ്മ, ഭാര്യ ലീമ, മകൻ നാലാം ക്ലാസുകാരൻ അനന്തകൃഷ്ണനും അടങ്ങുന്നതാണ് കുടുംബം. തിങ്കളാഴ്ച എസ്ബിഐ കുറുപ്പന്തറ ശാഖയിൽ എത്തി ടിക്കറ്റ് കൈമാറും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top