29 November Tuesday

ഷഹാനയുടെ രക്ഷയ്‍ക്കെത്തിയത് ഇത്തിരി വെള്ളം

വെബ് ഡെസ്‌ക്‌Updated: Sunday Sep 25, 2022
എരുമേലി‌
പാറക്കല്ലുകള്‍ക്ക് നടുവിലെ ഇത്തിരിവെള്ളം മകളെ രക്ഷിച്ചതിന്റെ ആശ്വാസത്തിലാണ് ഫസീല. കൈപിടിച്ചു നടന്ന മകള്‍ ഷഹാന മണിമലയാറി
ലേക്ക് കാല്‍വഴുതി വീണതിന്റെ ഞെട്ടല്‍ മാത്രം ബാക്കിയായ നിമിഷത്തില്‍ ഫസീല അവളെ വാരിപ്പുണര്‍ന്നു. ശനി പകല്‍ എരുമേലി ഓരുങ്കല്‍കടവില്‍ പാലത്തിലാണ് സംഭവം. 
മക്കള്‍ക്കൊപ്പം എരുമേലി അക്ഷയ സെന്ററിൽപോയി മടങ്ങുകയായിരുന്നു ഫസീല. സഹോദരൻ ഷഹനാസിനൊപ്പം കളിക്കുന്നതിനിടെ ആറുവയസുകാരി ഷഹാനയുടെ കണ്ണിൽ കരട് വീണിരുന്നു. കണ്ണ് പൊത്തിപ്പിടിച്ചാണ് അവള്‍ അമ്മയ്‍ക്കൊപ്പം ആശുപത്രിയിലേക്ക് നടന്നത്. പാലത്തിലൂടെ അമ്മയുടെ കൈപിടിച്ച് നടക്കുമ്പോള്‍ അരികിലാണെന്നറിയാതെ മണിമലയാറിലേക്ക് കാല്‍വഴുതി വീഴുകയായിരുന്നു. അപ്പുറത്തും ഇപ്പുറത്തുമുള്ള പാറക്കല്ലുകളുടെ കൂട്ടങ്ങളുടെ നടുക്കുള്ള ഇത്തിരി വെള്ളത്തിലേക്കാണ് ഷഹാന വീണത്. ഒരു പോറല്‍ പോലുമേല്‍ക്കാതെ രക്ഷപ്പെട്ടു. കണ്ടുനിന്നവർ ഓടിയെത്തി കുട്ടിയെ വാരിയെടുത്തു. വെള്ളം കുറവായിരുന്നതിനാൽ നദിയിൽ അടിത്തട്ടിലെ പാറക്കല്ലുകൾ ധാരാളമായിരുന്നു. കല്ലുകളുടെ നടുവിൽ വെള്ളം കെട്ടിക്കിടന്ന ഭാഗത്തേക്കായിരുന്നു വീഴ്‍ച. പാലത്തിന് സമീപം റോഡരികിൽ പെട്ടിക്കട നടത്തുന്ന വേങ്ങശേരി നൗഷാദാണ് ഷഹാനയുടെ അച്ഛന്‍. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top