16 October Saturday

1367 പേർക്ക് കോവിഡ്; 1216 പേർക്ക് രോഗമുക്തി

വെബ് ഡെസ്‌ക്‌Updated: Saturday Sep 25, 2021
കോട്ടയം
ജില്ലയിൽ 1367 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 1357 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ 10 പേർ രോഗബാധിതരായി. 1216 പേർ രോഗമുക്തരായി. പുതുതായി 7339 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. 
  രോഗം ബാധിച്ചവരിൽ 559 പുരുഷൻമാരും 633 സ്ത്രീകളും 175 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 239 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
നിലവിൽ 7351 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 2,94,632 പേർ കോവിഡ് ബാധിതരായി. 2,84,187 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 54,591 പേർ ക്വാറന്റൈനിൽ കഴിയുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top