16 October Saturday

പി എസ്‌ ബഷീറിന്റെ നിര്യാണത്തിൽ മന്ത്രി വി എൻ വാസവൻ അനുശോചിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Sep 25, 2021
കോട്ടയം
മുസ്ലിംലീഗ്‌ ജില്ലാ ജനറൽ സെക്രട്ടറിയും നഗരസഭാ മുൻ വൈസ്‌ ചെയർമാനുമായ പി എസ്‌ ബഷീറിന്റെ നിര്യാണത്തിൽ മന്ത്രി വി എൻ വാസവൻ അനുശോചിച്ചു. നിരവധി വികസന സങ്കൽപങ്ങൾ പങ്കുവച്ച നേതാവായിരുന്നു ബഷീർ. 
   1992നുശേഷം ഇടക്കാലത്ത്‌ ഐൻഎല്ലിനൊപ്പം എൽഡിഎഫുമായി സഹകരിച്ചും പ്രവർത്തിച്ചു. സൗമ്യമായ വ്യക്തിത്വത്തിന്‌ ഉടമയായ പൊതുപ്രവർത്തകനെയാണ്‌ നഷ്‌ടമായത്‌. അദ്ദേഹത്തിന്റെ ആകസ്‌മിക വേർപാട്‌ ഏറെ ദുഃഖകരമാണെന്നും താഴത്തങ്ങാടി ജുമാ മസ്‌ജിദ്‌ അങ്കണത്തിൽ ചേർന്ന അനുശോചന യോഗത്തിൽ മന്ത്രി പറഞ്ഞു.  പള്ളിയുടെ വികസന കാര്യങ്ങളിലും സാമൂഹ്യ സേവന പദ്ധതികളിലും സജീവമായ ബഷീറിന്റെ വേർപാടിൽ, താഴത്തങ്ങാടി ഇമാം ഷംസുദ്ദീൻ മന്നാനി ഇലവുപാലത്തെ കണ്ടും മന്ത്രി അനുശോചനം അറിയിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top