18 September Wednesday

മള്ളിയൂര്‍ വിനായക ചതുര്‍ഥിയാഘോഷങ്ങള്‍ക്ക് 27 ന് കൊടിയേറും

വെബ് ഡെസ്‌ക്‌Updated: Sunday Aug 25, 2019
കുറുപ്പന്തറ
മള്ളിയൂർ മഹാഗണപതി ക്ഷേത്രത്തിലെ  വിനായക ചതുർഥി ആഘോഷങ്ങൾക്ക് 27 ന് കൊടിയേറും. സെപ്തംബർ 2 നാണ് വിനായക ചതുർഥി. 3 ന്‌ ആറാട്ട്.
27ന് രാവിലെ 9 ന് കളഭാഭിഷേകം. തുടർന്ന് കീഴൂർ അനിൽ കുറുപ്പിന്റെ നേതൃത്വത്തിൽ പഞ്ചവാദ്യം. 10.30ന് ക്ഷേത്രം തന്ത്രി മനയത്താറ്റില്ലത്ത് ആര്യൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കൊടിയേറ്റ് നടക്കും. 28ന് വൈകിട്ട് 7 ന് കലാമണ്ഡലം ഗോപി, കലാമണ്ഡലം ശ്രീകുമാർ, കോട്ടയ്ക്കൽ മധു, കലാമണ്ഡലം കൃഷ്ണദാസ് എന്നിവരുടെ കഥകളി. 
സെപ്തംബർ ഒന്നിന് രാവിലെ 8ന് കാഴ്ചശ്രീബലി. വൈകിട്ട്‌  ചലച്ചിത്ര താരം ആശാ ശരത്തിന്റെ നൃത്തം.
വിനായക ചതുർഥി ദിനമായ സെപ്തംബർ 2ന് പുലർച്ചെ 5.30ന് മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി മുഖ്യ കാർമ്മികത്വത്തിൽ 10,008 നാളികേരത്തിന്റെ ഗണപതി ഹോമം. 6ന് പഞ്ചരത്‌ന കീർത്തനാലാപനം. 8.30ന് പത്മഭൂഷൻ ഡോ. എൽ സുബ്രഹ്മണ്യം പത്മശ്രീ. കവിത കൃഷ്ണമൂർത്തി എന്നിവരുടെ സംഗീതസദസ്സ്.  11 ന്  ഗജപൂജ, ആനയൂട്ട്. തുടർന്ന് കാഴ്ചശ്രീബലി. പെരുവനം കുട്ടൻ മാരാരുടെ പ്രമാണത്തിൽ പഞ്ചാരിമേളം, 5.30ന് കാഴ്ചശ്രീബലി, കുടമാറ്റം, മട്ടന്നൂർ ശങ്കരൻകുട്ടിമാരാരുടെ പാണ്ടിമേളം. തുടർന്ന് വലിയ വിളക്ക്, പള്ളിവേട്ട. ആറാട്ട് ദിനമായ 3ന് വൈകിട്ട് 4.30ന് കൊടിയിറക്ക്, 6.30ന് ആറാട്ട് ,7 ന്‌ ആറാട്ട് എഴുന്നള്ളിപ്പ്.
 
 
 
പ്രധാന വാർത്തകൾ
 Top