17 November Sunday

ഏഷ്യാനെറ്റ്‌ കേബിൾ ശൃംഖലയിലെ തൊഴിലാളികൾ പണിമുടക്കിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Sunday Aug 25, 2019
കോട്ടയം
ഏഷ്യാനെറ്റ്‌ കേബിൾ ശൃംഖലയിൽ പണിചെയ്യുന്ന തൊഴിലാളികളുടെ ശമ്പളവർധനയോടും ബോണസുമടക്കമുള്ള പ്രശ്‌നങ്ങളോട്‌ മാനേജ്‌മെന്റ്‌ സ്വീകരിക്കുന്ന നിഷേധനിലപാടിൽ പ്രതിഷേധിച്ച്‌ സെപ്‌തംബർ നാലുമുതൽ പണിമുടക്കും. ഏഷ്യാനെറ്റ്‌ സാറ്റ്‌കോമിൽ പ്രവർത്തിക്കുന്ന ഓപറേറ്റർമാരുമായി കമ്പനി ഉണ്ടാക്കിയ കരാർ വ്യവസ്ഥകൾ ലംഘിക്കുന്നതിനെതിരായും കേരള സാറ്റ്‌കോം വർക്കേഴ്‌സ്‌ ആൻഡ്‌ അസോസിയേറ്റ്‌ യൂണിയന്റെ നേതൃത്വത്തിലാണ്‌ പണിമുടക്ക്‌. യോഗത്തിൽ പ്രസിഡന്റ്‌ പി പി ചിത്തരഞ്‌ജൻ അധ്യക്ഷനായി. ജനറൽ സെക്രട്ടറി ഐ വി ഷാജി, മനോജ്‌ ബ്രീസ്‌വില്ല, ദേവകുമാർ, വി വി സന്തോഷ്‌കുമാർ, കെ എച്ച്‌ സുനീർ, എ അനീഷ്‌കുമാർ, പി കെ ശ്രീകുമാർ എന്നിവർ സംസാരിച്ചു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top