20 September Monday
സ്‌ത്രീധനത്തിനെതിരെ ഡിവൈഎഫ്‌ഐ

1200 കേന്ദ്രങ്ങളിൽ സ്ഥിരം ബോർഡുകൾ

വെബ് ഡെസ്‌ക്‌Updated: Sunday Jul 25, 2021
കോട്ടയം
സ്ത്രീധനത്തിനെതിരായ പ്രചാരണത്തിന്റെ ഭാഗമായി ഡിവൈഎഫ്ഐ ജില്ലയിൽ 1200 കേന്ദ്രങ്ങളിൽ സ്ഥിരം ബോർഡുകൾ സ്ഥാപിക്കും. ഡിവൈഎഫ്‌ഐ യൂണിറ്റുകൾ കേന്ദ്രീകരിച്ചാണ്‌ ജനശ്രദ്ധയിൽപ്പെടുന്ന സ്ഥലങ്ങളിൽ ബോർഡുകൾ സ്ഥാപിക്കുന്നത്. ‘സ്റ്റോപ് ഡൗറി, അഭിമാനത്തോടെ ഞാൻ പറയും, സ്ത്രീധനം വാങ്ങില്ല, കൊടുക്കുകയുമില്ല’ എന്നതാവും ബോർഡിലെ എഴുത്ത്. ബോർഡുകൾ സ്ഥാപിക്കുന്ന പ്രവർത്തനം ജില്ലയിൽ തുടങ്ങി. സാമൂഹ്യ തിന്മകൾക്കെതിരെ ഡിവൈഎഫ്ഐ നടത്തുന്ന പ്രചാരണത്തിന്റെ ഭാഗമായാണ്‌   ബോർഡുകൾ ഉയരുന്നത്‌. ജാതി ബോധം, ശാസ്ത്ര വിരുദ്ധ ചിന്തകൾ, മയക്കുമരുന്ന്, ക്വട്ടേഷൻ മാഫിയാ സംഘം തുടങ്ങിയ വിഷയകളിൽ ശക്തമായ പ്രചാരണം സംഘടിപ്പിക്കും. ബ്ലോക്ക് തലത്തിൽ 12 സെമിനാറുകൾ നടത്തും. യൂണിറ്റ് തലത്തിൽ സ്ത്രീധന വിരുദ്ധ പ്രതിജ്ഞയും എടുക്കും.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top