26 September Sunday

ഒരു കുട്ടിക്കുപോലും ഓണ്‍ലൈന്‍ ക്ലാസ് നഷ്ടമാകരുത്: -മന്ത്രി വി എന്‍ വാസവന്‍

വെബ് ഡെസ്‌ക്‌Updated: Sunday Jul 25, 2021
കോട്ടയം
ഡിജിറ്റലുപകരണങ്ങൾ ഇല്ലാത്തതിന്റെ പേരിൽ ജില്ലയിൽ ഒരു വിദ്യാർഥിയുടെ പോലും ഓൺലൈൻ പഠനം മുടങ്ങാതിരിക്കാൻ ജാഗ്രത പുലർത്തണമെന്ന് മന്ത്രി വി എൻ വാസവൻ. ജില്ലയിൽ എല്ലാ വിദ്യാർഥികൾക്കും പഠനോപകരണങ്ങൾ ഉറപ്പാക്കുന്നതിനുള്ള നടപടികളെക്കുറിച്ച് ആലോചിക്കാൻ കലക്ടറേറ്റിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. തദ്ദേശ സ്ഥാപനങ്ങളും സന്നദ്ധ സംഘടനകളും മുൻകൈയെടുത്ത് നിരവധി വിദ്യാർഥികൾക്ക് മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും നൽകിയിട്ടുണ്ട്. സഹകരണ വകുപ്പിന്റെ വിദ്യാതരംഗിണി വായ്പാപദ്ധതിയിൽ ജില്ലയിൽ 2.5 കോടി രൂപയോളം നൽകി. നിലവിൽ എല്ലാ വിദ്യാർഥികളും ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കുന്നുണ്ടെന്നാണ് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചത്. 14,834 വിദ്യാർഥികൾക്ക് ഓൺലൈൻ പഠനത്തിന് ഡിജിറ്റൽ ഉപകരണങ്ങൾ ലഭ്യമാക്കേണ്ടതുണ്ടെന്നാണ് കണക്ക്. ഇതനുസരിച്ച് ഒരുവീട്ടിൽ ഒരു ഫോൺ ഉപയോഗിച്ച് പഠിക്കുന്ന ഒന്നിലധികം കുട്ടികളുണ്ടെങ്കിൽ അവരിൽ എല്ലാവർക്കും പഠനോപകരണങ്ങൾ നൽകണം. അനുമതി ലഭിക്കുന്ന പക്ഷം ഉപകരണങ്ങൾ വാങ്ങി നൽകുന്നത് പ്രത്യേക പദ്ധതിയിൽ ഉൾപ്പെടുത്താമെന്ന് ജില്ലാ പഞ്ചായത്ത് വാഗ്ദാനം ചെയ്തിട്ടുണ്ട്. സമാന രീതിയിലുള്ള പദ്ധതികളുടെ സാധ്യത പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും പരിശോധിക്കണമെന്നും മന്ത്രി നിർദേശിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ നിർമല ജിമ്മി, കലക്ടർ ഡോ. പി കെ ജയശ്രീ, സബ് കലക്ടർ രാജീവ് കുമാർ ചൗധരി, എഡിഎം ജിനു പുന്നൂസ്, കേരള പഞ്ചായത്ത് അസോസിയേഷൻ സെക്രട്ടറി അജയൻ കെ മേനോൻ, ഹയർ സെക്കൻഡറി റീജണൽ ഡെപ്യൂട്ടി ഡയറക്ടർ വി പ്രസീദ, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ എൻ സുജയ, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ-ഓർഡിനേറ്റർ കെ ജെ പ്രസാദ്, എസ്എസ്‌കെ ജില്ലാ പ്രോജക്ട് കോഓർഡിനേറ്റർ മാണി ജോസഫ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ബിനു ജോൺ, വിവിധ വകുപ്പ് മേധാവികൾ, ഡിഇഒമാർ, എഇഒമാർ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top