20 September Monday

ആറ്‌ ഉപകേന്ദ്രങ്ങൾ ഹെൽത്ത്‌ ആൻഡ്‌ വെൽനെസ്‌ സെന്ററുകളായി

വെബ് ഡെസ്‌ക്‌Updated: Sunday Jul 25, 2021
കോട്ടയം 
ജില്ലയിലെ ആറ് കുടുംബക്ഷേമ ഉപകേന്ദ്രങ്ങളെ ഹെൽത്ത് ആൻഡ്‌ വെൽനെസ് സെന്ററുകളാക്കി ഉയർത്തിയതിന്റെ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. കോട്ടയം ജനറൽ ആശുപത്രിയിലെ നേഴ്‌സിങ്‌ സ്‌കൂളിൽ സജ്ജീകരിച്ച സ്‌കിൽ ലാബും ഇടമറുക് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഒപി ബ്ലോക്കിന്റെ നിർമാണവും  ഉദ്‌ഘാടനംചെയ്‌തു.
 കട്ടച്ചിറ, കാട്ടാമ്പാക്ക്, ചെങ്ങളം, നാട്ടകം, വെള്ളാവൂർ, പൂഞ്ഞാർ കുടുംബ ക്ഷേമ ഉപകേന്ദ്രങ്ങളെയാണ് ഹെൽത്ത് ആൻഡ്‌ വെൽനെസ് സെന്ററുകളായി പ്രഖ്യാപിച്ചത്. ഇവിടെ നിലവിലുള്ള ജൂനിയർ പബ്ലിക്‌ ഹെൽത്ത്‌ നേഴ്‌സ്‌, ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ എന്നിവർക്കു പുറമെ  സ്‌റ്റാഫ്‌ നേഴ്‌സിനെയും നിയോഗിച്ചു. രോഗപ്രതിരോധത്തിൽ കൂടുതൽ  സേവനങ്ങൾ ലഭ്യമാക്കാൻ വെൽനെസ്‌ സെന്ററുകൾക്ക്‌ കഴിയും.
 ആരോഗ്യമന്ത്രി വീണാ ജോർജ് അധ്യക്ഷയായി. സഹകരണ മന്ത്രി വി എൻ വാസവൻ, ഗവ. ചീഫ് വിപ്പ് ഡോ. എൻ ജയരാജ്, എംഎൽഎമാരായ സെബാസ്റ്റ്യൻ കുളത്തുങ്കൽ, തിരുവ‍ഞ്ചൂർ രാധാകൃഷ്ണൻ, മോൻസ് ജോസഫ്, മാണി സി കാപ്പൻ, കലക്ടർ ഡോ. പി കെ ജയശ്രീ, ഡിഎംഒ ജേക്കബ് വർഗീസ്, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. വ്യാസ് സുകുമാരൻ  എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top