17 November Sunday
പോസ്റ്റിങ‌് നിഷേധം

എസ്എംഇ വിദ്യാർഥികൾ മനുഷ്യച്ചങ്ങല തീർത്തു

വെബ് ഡെസ്‌ക്‌Updated: Tuesday Jun 25, 2019

 

 
 
 
കോട്ടയം മെഡിക്കൽ കോളേജിൽ എസ്എംഇ വിദ്യാർഥികൾക്ക് പോസ്റ്റിങ‌് അനുവധിക്കുക, ബിഎംആർടി കോഴ്സ് സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച‌് എസ്എഫ്ഐ നേതൃത്വത്തിൽ എസ്എംഇ വിദ്യാർഥികൾ മെഡിക്കൽ കോളേജ് കവാടത്തിൽ മനുഷ്യചങ്ങല തീർത്തു. 2018 ലെ സർക്കാർ ഉത്തരവ് പ്രകാരം ബിഎംആർടി, ബിപിടി, എംഎൽടി, മൈക്രോബയോളജി, ഡോക്യുമെന്റേഷൻ, എംപിടി, എംഎച്ച്എ, എംപിഎച്ച്, ബിഎംഐ, ബയോകെമിസ്ട്രി, നേഴ്സിങ‌് തുടങ്ങി ക്ലിനിക്കൽ പോസ്റ്റിങ‌് ഉള്ള എല്ലാ ഡിപ്പാർട്ട്മെന്റിലേയും വിദ്യാർഥികൾക്കും  മെഡിക്കൽ കോളേജിൽ പോസ്റ്റിങ‌് അനുവദിച്ചു തന്നിട്ടുണ്ട്. എന്നാൽ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ പോസ്റ്റിങ‌് നിഷേധിച്ചെന്നും
നേഴ്സിങ‌് ഒഴികെ വേറൊരു വിദ്യാർഥികൾക്കും മെഡിക്കൽ കോളേജിൽ പോസ്റ്റിങ‌്  ലഭിക്കുന്നില്ലെന്നും കാട്ടിയാണ്  എസ്എഫ്ഐ മനുഷ്യച്ചങ്ങല തീർത്തത്. ബിഎംആർടി കോഴ്സിന് മെഡിക്കൽ കോളേജിൽ പോസ്റ്റിങ‌് അനുവദിച്ചില്ലെങ്കിൽ കെയുഎച്ച്എസ് അഫിലിയേഷൻ നഷ്ടപ്പെടാനും ഈ വർഷം പ്രവേശനം എടുക്കാൻ പറ്റാത്തതുമായ അവസ്ഥ നിലവിൽ വരും. വിദ്യാർഥികൾക്ക്  പ്രവേശനം ലഭിക്കണമെങ്കിൽ ജൂലൈ 12 ന് കെയുഎച്ച്എസിൽ ചേരുന്ന ഗവേണിങ് കൗൺസിൽ മീറ്റിങ്ങിൽ ബിഎംആർടി വിദ്യാർഥികൾക്ക് കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റിങ‌്  നൽകാം എന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ സാക്ഷ്യപെടുത്തിയ ഉത്തരവ് കാണിക്കണം.
വിദ്യാർഥികൾക്ക് പോസ്റ്റിങ‌് അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് എസ്എഫ്ഐ സൂചനാ സമരം നടത്തിയത്. മനുഷ്യച്ചങ്ങലയും എസ്എംഇയിൽ നിന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്ക‌് പ്രകടനവും സംഘടിപ്പിച്ചു. എസ്എഫ്ഐ ജില്ലാ സെക്രട്ടറി എം എസ് ദീപക് ഉദ്ഘാടനം ചെയ്തു.   ജില്ലാ പ്രസിഡന്റ്‌ ജസ്റ്റിൻ, ഏറ്റുമാനൂർ ഏരിയ സെക്രട്ടറി മെൽബിൻ ജോസഫ് ഏരിയ പ്രസിഡന്റ്‌ പി എസ് യദുകൃഷ്ണൻ എന്നിവർ സംസാരിച്ചു. എസ്എംഇ യൂണിയൻ ചെയർമാൻ വിഷ്ണു ചമ്പക്കുളം നന്ദി പറഞ്ഞു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top