27 June Thursday

ജവഹർ ബാലഭവനിൽ കുട്ടികളുടെ ചലച്ചിത്രമേള തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday May 25, 2019

ജവഹർ ബാലഭവനിൽ സംഘടിപ്പിച്ച കുട്ടികളുടെ ചലച്ചിത്രമേള ഉദ‌്ഘാടനം ചെയ്യാനെത്തിയ സംവിധായകൻ ജോഷി മാത്യുവിനെ കുട്ടികൾ സ്വീകരിക്കുന്നു

കോട്ടയം
അവധിക്കാലം രസകരമാക്കി കുട്ടികളുടെ ചലച്ചിത്രമേള തുടങ്ങി. ജവഹർ ബാലഭവനും കുട്ടികളുടെ ലൈബ്രററിയും സംസ്ഥാന ചലച്ചിത്ര അക്കാദമിയും സംയുക്തമായി സംഘടിപ്പിക്കുന്ന ദ്വിദിന മേളയിൽ പത്തു ചിത്രങ്ങൾ പ്രദർശിപ്പിക്കും. 
 സംവിധായകൻ ജോഷി മാത്യു മേള ഉദ്ഘാടനംചെയ്തു. ബാലഭവൻ ചെയർമാൻ പ്രൊഫ. ടി ശശികുമാർ അധ്യക്ഷനായി. 
വൈസ് ചെയർമാൻ എബ്രഹാം ഇട്ടിച്ചെറിയ, എക്സിക്യൂട്ടീവ് ഡയറക്ടർ പ്രൊഫ. മാടവന ബാലകൃഷ്ണപിള്ള, മാനേജിങ‌് കമ്മിറ്റിയംഗങ്ങളായ വി ജയകുമാർ, ഏലിയാമ്മ കോര എന്നിവർ സംസാരിച്ചു. ബ്ലാക്ക് ഫോറസ്റ്റ്, പ്രളയാനന്തരം, മോഡേൺ ടൈംസ്, കുമ്മാട്ടി എന്നീ ചിത്രങ്ങൾ പ്രദർശിപ്പിച്ചു. 
ശനിയാഴ‌്ച രാവിലെ 9.30 മുതൽ ബൈസിക്കിൾ തീവ്സ്, ഒറ്റാൽ, ഡ്രീംസ്, ചിൽഡ്രൻ ഓഫ് ഹെവൻ, കളർ ഓഫ് പാരഡൈസ് എന്നീ ചിത്രങ്ങൾ പ്രദർശിപ്പിക്കും. മേള ശനിയാഴ‌്ച സമാപിക്കും.
 
 
പ്രധാന വാർത്തകൾ
 Top