16 September Monday

ചങ്ങനാശേരിയിലെ എ പ്ലസുകാർ ഇന്ന് ഒന്നിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Saturday May 25, 2019

 

ചങ്ങനാശേരി
മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച ചങ്ങനാശേരിയിലെ 275 വിദ്യാർഥികൾക്കും, നൂറുശതമാനം വിജയം നേടിയ 27 സ്‌കൂളുകൾക്കും പുരസ്‌കാരം നൽകുന്ന പൗരവേദിയുടെ മെഗാമെരിറ്റ് ഡേ നിറവ് 2019 ശനിയാഴ്ച പകൽ 2.30 ന് എസ്ബി കോളേജിലെ ആർച്ച് ബിഷപ്പ് കാവുകാട്ട് ഹാളിൽ നടക്കും. 
 സി എഫ് തോമസ് എംഎൽഎ ഉദ്ഘാടനംചെയ്യും. ജനറൽ കൺവീനർ വി ജെ ലാലി അധ്യക്ഷനാകും. എംജി സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. ബാബു സെബാസ്റ്റ്യൻ മുഖ്യാതിഥിയാകും. കഴിഞ്ഞ ഹയർ സെക്കൻഡറി പരീക്ഷയിൽ 1200 ൽ 1200 മാർക്കുമായി ഒന്നാംറാങ്ക് നേടിയ രഞ്ജിത് എസ് നായർക്ക് പൗരവേദി സ്വർണമെഡൽ നൽകും. കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയിൽ നിയോജക മണ്ഡലത്തിൽ ആകെയുള്ള ആറ് ഗവ. ഹൈസ്‌കൂളുകളും നൂറുശതമാനം വിജയം നേടിയതിന്റെ പശ്ചാത്തലത്തിൽ വിദ്യാഭ്യാസരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ഈ വർഷത്തെ പൗരവേദി ട്രോഫി എഇഒയും ആറ് ഗവ. ഹൈസ്‌കൂൾ ഹെഡ്മിസ്ട്രസുമാരും ചേർന്ന് ഏറ്റുവാങ്ങും. ഹയർ സെക്കൻഡറിയിൽ നൂറുമേനി വിജയം വരിച്ച ജില്ലയിലെ ഏക എയ്ഡഡ് ഹയർ സെക്കൻഡറി സ്‌കൂളായ വാഴപ്പള്ളി സെന്റ് തെരേസാസ് എച്ച്എസ്എസിന് പ്രത്യേക പുരസ്‌കാരം നൽകും. നൂറു ശതമാനം വിജയവും ഏറ്റവും കൂടുതൽ ഫുൾ എ പ്ലസ് നേടിയ ചെത്തിപ്പുഴ പ്ലാസിഡ് വിദ്യാവിഹാറിന് പ്രത്യേക പുരസ്‌കാരം നൽകി ആദരിക്കും. 
90 ശതമാനത്തിനു മുകളിൽ മാർക്കുനേടിയ വിദ്യാർഥികൾക്ക് മെരിറ്റ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും. 90 ശതമാനത്തിനു മുകളിൽ മാർക്കു നേടിയ വിദ്യാർഥികൾ ശനിയാഴ്ച പകൽ 2.30 ന് കാവുകാട്ടു ഹാളിൽ എത്തിച്ചേരണമെന്ന് വി ജെ ലാലി അറിയിച്ചു.
 
 
 
പ്രധാന വാർത്തകൾ
 Top