16 September Monday

മീനച്ചിലാറിനായി കൈകോര്‍ക്കാം: ഡിവൈഎഫ‌്ഐയുടെ ശുചീകരണം നാളെ

വെബ് ഡെസ്‌ക്‌Updated: Saturday May 25, 2019
കോട്ടയം
ജില്ലയിലെ സുപ്രധാന ജലസ്രോതസായ മീനച്ചിലാറിനെ മാലിന്യ മുക്തമാക്കാനും സജീവമായി നിലനിർത്താനും ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഞായറാഴ‌്ച ജനകീയ പങ്കാളിത്തത്തോടെ മീനച്ചിലാർ  ശുചിയാക്കും. കേരളത്തിന്റെ പ്രത്യേകതകളായി അറിയപ്പെട്ടിരുന്ന വൃത്തിയും ജലസമൃദ്ധിയും വീണ്ടെടുക്കാനും കാർഷിക രംഗത്ത് പുത്തനുണർവ‌് സൃഷ്ടിക്കാനും സംസ്ഥാനത്താകെ ഡിവൈഎഫ‌്ഐ നടത്തുന്ന ജനകീയ ഇടപെടലിന്റെ ഭാഗമാണിത‌്. ശുചീകരണ ക്യാമ്പയിൻ  രാവിലെ ഒമ്പതിന് പൂഞ്ഞാർ തെക്കേക്കരയിൽ മുൻ എംഎൽഎ വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും. ക്യാമ്പയിനിന്റെ തുടർച്ചയായി മീനച്ചിലാറിനെ സുസ്ഥിരമായി നിലനിർത്താനുള്ള പ്രവർത്തനവും ഡിവൈഎഫ്ഐ ഏറ്റെടുക്കും. ശുചീകരണ ക്യാമ്പയിൻ വിജയിപ്പിക്കാൻ മുഴുവൻ യുവതീ യുവാക്കളും രംഗത്തിറങ്ങണമെന്ന് ജില്ലാ പ്രസിഡന്റ് കെ ആർ അജയ‌്, സെക്രട്ടറി സജേഷ് ശശി എന്നിവർ അഭ്യർഥിച്ചു.
 താഴെ പറയുന്ന ക്രമത്തിൽ ബ്ലോക്ക് കമ്മിറ്റികൾ പങ്കെടുക്കും:
പൂഞ്ഞാർ തെക്കേക്കര മുതൽ മേരിഗിരി വരെ പൂഞ്ഞാർ കാഞ്ഞിരപ്പള്ളി ബ്ലോക്ക് കമ്മിറ്റികൾ. ഇടപ്പാടി മുതൽ ചേർപ്പുങ്കൽ പാലം വരെ പാലാ ബ്ലോക്ക് കമ്മിറ്റി. ചേർപ്പുങ്കൽ പാലം മുതൽ നട്ടാശേരി വരെ അയർക്കുന്നം, വാഴൂർ ബ്ലോക്ക് കമ്മിറ്റികൾ.
നട്ടാശേരി മുതൽ തിരുവാർപ്പ് വരെ കോട്ടയം, പുതുപ്പള്ളി, ചങ്ങനാശേരി, വൈക്കം ബ്ലോക്ക് കമ്മിറ്റികൾ. കട്ടച്ചിറ മുതൽ കുമ്മനം വരെ ഏറ്റുമാനൂർ, തലയോലപ്പറമ്പ്, കടുത്തുരുത്തി ബ്ലോക്ക് കമ്മിറ്റികൾ.
 
 
പ്രധാന വാർത്തകൾ
 Top