15 September Sunday

തുരുത്തിയിൽ വീടുകളിലേക്ക‌് പടക്കം വലിച്ചെറിഞ്ഞ‌് ബിജെപി–-എൻഡിഎ ഭീകരത

വെബ് ഡെസ്‌ക്‌Updated: Saturday May 25, 2019
 
ചങ്ങനാശേരി
കേന്ദ്രത്തിലെ തെരഞ്ഞെടുപ്പ് വിജയത്തിന്റെ മറവിൽ സിപിഐ എം നേതാക്കളുടെയും പ്രവർത്തകരുടെയും വീടുകളിലേക്ക‌് പടക്കം കത്തിച്ചെറിഞ്ഞ‌് ബിജെപി–-എൻഡിഎ പ്രവർത്തകർ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. വാഴപ്പള്ളി പഞ്ചായത്ത് എൻഡിഎ പ്രസിഡന്റ‌് ബിജു മങ്ങാട്ടുമഠത്തിന്റെ നേതൃത്വത്തിലാണ് കേന്ദ്രത്തിലെ തെരഞ്ഞെടുപ്പ് വിജയത്തിന്റെ മറവിൽ വീടുകളിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. 
സിപിഐ എം വാഴപ്പള്ളി ലോക്കൽ കമ്മറ്റിയംഗവും പഞ്ചായത്തംഗവുമായ  കെ കെ ഷൈജുകുമാർ, ജ്യേഷ‌്ഠൻ ലാൽകുമാർ, മകൾ അരുണിമ, തുരുത്തിക്ക് സമീപത്തെ സുരേന്ദ്രൻ, മകനും ഭിന്നശേഷിക്കാരനുമായ രഞ്ജിത് എന്നിവരുടെ വീടുകളിലെത്തിയാണ് ജാതീയ അധിക്ഷേപവും അസഭ്യവർഷവും നടത്തിയത്. ഗുണ്ട് പോലുള്ള പടക്കം കത്തിച്ച് വീടുകളിലേക്കെറിഞ്ഞു ഭീകരാന്തരീക്ഷം സൃഷ്ടിച്ച അക്രമി സംഘം വീട്ടുമുറ്റത്ത് നിന്ന അരുണിമയെ ജാതി പറഞ്ഞ‌്അസഭ്യം മുഴക്കുകയും ചെയ‌്തു.  പെൺകുട്ടി ഭയന്ന് വീടുനുള്ളിലേക്ക് കയറിയപ്പോൾ പടക്കം കത്തിച്ച് വീടിനുള്ളിലേക്ക് എറിയുകയായിരുന്നു. ഇതേസംഘം തുരുത്തിയിലെ മറ്റു പ്രദേശങ്ങളിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. ചങ്ങനാശേരി പൊലീസിൽ പരാതി നല്കി.  ഭീകരാന്തരീക്ഷം സൃഷ്ടിച്ച‌് സ്ത്രീകളെയടക്കം ആക്രമിക്കാൻ ശ്രമിച്ച ബിജെപി–-എൻഡിഎ ഗുണ്ടാസംഘത്തെ അറസ്റ്റ്ചെയ്യണമെന്ന് സിപിഐ എം ഇത്തിത്താനം ലോക്കൽ സെക്രട്ടറി എം എൻ മുരളീധരൻ നായർ ആവശ്യപ്പെട്ടു.
 
 
പ്രധാന വാർത്തകൾ
 Top