ചങ്ങനാശേരി
മാർ ജോസഫ് പൗവത്തിൽ മെത്രാപ്പൊലീത്തയുടെ ഏഴാം ചരമദിനത്തോടനുബന്ധിച്ച് മെത്രാപ്പെലീത്തൻപള്ളിയിൽ പൊതുസമ്മേളനം ചേർന്നു. വിവിധ ക്രൈസ്തവ സഭകളുടെ ഉറ്റസുഹൃത്തും സഭൈക്യരംഗത്തെ അതുല്യ വ്യക്തിത്വവുമായിരുന്നു മാർ പൗവത്തിലെന്ന് ഓർത്തഡോക്സ് സഭ കാതോലിക്കാബാവ ബസേലിയോസ് മാർത്തോമാ മാത്യുസ് ത്രിതീയൻ പറഞ്ഞു. മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു കാതോലിക്കാ ബാവ. മന്ത്രി വി എൻ വാസവൻ സംസാരിച്ചു. മാർ ജോസഫ് പെരുന്തോട്ടം അധ്യക്ഷനായി .
മാർ ജോസഫ് പെരുന്തോട്ടം മെത്രാപ്പൊലീത്തയുടെ കാർമികത്വത്തിലുള്ള കുർബാനയോടെ അനുസ്മരണ കർമങ്ങൾ ആരംഭിച്ചു. മാർ ജോസ് പുളിക്കൽ വചനപ്രഘോഷണം നടത്തി. കബറിടത്തിങ്കൽ ഒപ്പീസും അനുസ്മരണ പ്രാർഥനകളും നടന്നു. മന്ത്രി റോഷി അഗസ്റ്റിൻ, മാർത്തോമാ സഭ തലവൻ ജോസഫ് മാർ ബർണബാസ് മെത്രാപ്പൊലീത്ത, ക്നാനായ യാക്കോബായ മെത്രാപ്പൊലീത്ത കുര്യാക്കോസ് മോർ സെവേറിയോസ്, യാക്കോബായ സഭാ പ്രതിനിധി കുര്യാക്കോസ് മോർ തിയോഫിലോസ്, തിരുവല്ല മലങ്കര കത്തോലിക്കാ മെത്രാപ്പൊലീത്ത തോമസ് മോർ കുറിലോസ്, ലത്തീൻ സഭ ആലപ്പുഴ രൂപതാ മെത്രാൻ റവ. ഡോ. ജയിംസ് ആനാപറമ്പിൽ, സിഎസ് ഐ സഭാ പ്രതിനിധി ബിഷപ്പ് വി എസ് ഫ്രാൻസിസ്, രമേശ് ചെന്നിത്തല എംഎൽഎ, എം കെ മുനീർ എംഎൽഎ, ജോബ് മൈക്കിൾ എംഎൽഎ, ടോമിൻ ജെ തച്ചങ്കരി, ചങ്ങനാശേരി മുൻസിപ്പൽ ചെയർപേഴ്സൺ സന്ധ്യാ മനോജ്, അഡ്വ. ബി രാധാകൃഷ്ണമേനോൻ, ഹരികുമാർ കോയിക്കൽ, ഗിരീഷ് കോനാട്ട്, ഡോ. ഡൊമിനിക് വഴീപ്പറമ്പിൽ, രേഷ്മ ദേവസ്യ എന്നിവർ അനുസ്മരിച്ചു. മെത്രാപ്പോലീത്തൻപള്ളി വികാരി ഫാ. ഡോ ജോസ് കൊച്ചുപറമ്പിൽ സ്വാഗതവും അതിരൂപതാ വികാരി ജനറാൾ ഫാ. ഡോ ജയിംസ് പാലയ്ക്കൽ നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..