30 May Saturday

അഭയത്തിന്‌ മാസ്‌ക്‌ നിര്‍മിച്ചുനല്‍കി വനിതാസാഹിതി

വെബ് ഡെസ്‌ക്‌Updated: Wednesday Mar 25, 2020

 കോട്ടയം

കോവിഡ്‌ പ്രതിരോധനത്തിന്‌ ജനങ്ങൾക്കൊപ്പം കൈത്താങ്ങായി വനിതാസാഹിതിയും. പ്രതിരോധത്തിന്‌ ഉപയോഗിക്കുന്ന മാസ്‌കുകൾക്ക്‌ ക്ഷാമം വന്നതോടെ മാസ്‌ക്‌ ഉണ്ടാക്കി നൽകിയാണ്‌ സാഹിതി കൊറോണ പ്രതിരോധത്തിന്റെ ഭാഗമായത്‌. തിരുനക്കര പഴയ പൊലീസ്‌ സ്‌റ്റേഷന്‌ മുമ്പിലായിള്ള അഭയം ഹെൽപ്പ് ഡസ്ക്കിന്‌ വനിതാസാഹിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ  മാസ്‌ക്കുകൾ നിർമിച്ചു നൽകി. ഇവ കോട്ടയത്തെ  പൊലീസുകാർക്ക്‌ വിതരണം ചെയ്‌തു. കോട്ടയം വെസ്‌റ്റ് സിഐ എം ജെ അരുൺ മാസ്‌കുകൾ ഏറ്റുവാങ്ങി. യോഗത്തിൽ അഭയം കോട്ടയം ഏരിയ കൺവീനർ സി എൻ സത്യനേശൻ അധ്യക്ഷനായി. സിപിഐ എം ഏരിയ സെക്രട്ടറി ബി ശശികുമാർ, വനിതാസാഹിതി ജില്ലാ സെക്രട്ടറി പി കെ ജലജാമണി, ഏരിയ കമ്മിറ്റിയംഗം എം കെ രമേശ്, പുകസ സംസ്ഥാന കൗൺസിലംഗം കെ എം ഏലിയാമ്മ, ജില്ലാ കമ്മിറ്റിയംഗം എ എസ്‌ മനാഫ്, റീന ജയിംസ്, ഷീലാ ജലധരൻ എന്നിവർ സംസാരിച്ചു.
 
പ്രധാന വാർത്തകൾ
 Top