11 April Sunday

ശക്തമാകുന്ന സമരം

വെബ് ഡെസ്‌ക്‌Updated: Thursday Feb 25, 2021

സംയുക്ത കർഷകസമിതി നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹം 65‐ാം ദിവസം സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി കെ സി ജോസഫ് ഉദ്ഘാടനംചെയ്യുന്നു

കോട്ടയം
സംയുക്ത കർഷകസമിതി നടത്തുന്ന അനിശ്‌ചിതകാല സത്യഗ്രഹം 65 ദിവസം പിന്നിട്ടു‌. ബുധനാഴ്‌ചത്തെ യോഗം സിഐടിയു ജില്ലാ ജോ.സെക്രട്ടറി കെ സി ജോസഫ്‌ ഉദ്‌ഘാടനംചെയ്‌തു. സി രാജശേഖരൻ അധ്യക്ഷനായി. സിപിഐ എം ജില്ലാ കമ്മിറ്റിയംഗം കൃഷ്‌ണകുമാരി രാജശേഖരൻ, കർഷകസംഘം സംസ്ഥാന എക്‌സി. അംഗം പ്രൊഫ. എം ടി ജോസഫ്‌, ജില്ലാ പ്രസിഡന്റ്‌ പ്രൊഫ. ആർ നരേന്ദ്രനാഥ്‌, ജില്ലാ സെക്രട്ടറി കെ എം രാധാകൃഷ്‌ണൻ, ജില്ലാ എക്‌സി. അംഗം ടി എം രാജൻ, ജില്ലാ കമ്മിറ്റിയംഗം പ്രൊഫ. ആർ സദാശിവൻ നായർ, പള്ളം ബ്ലോക്ക്‌ പ്രസിഡന്റ്‌ ടോമിച്ചൻ ജോസഫ്‌, കർഷകസംഘം ഏരിയ പ്രസിഡന്റ്‌ എം എൻ മുരളീധരൻ നായർ, ഏരിയ വൈസ്‌ പ്രസിഡന്റ്‌ ബിജു പൂഴിക്കുന്നേൽ എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി ജോസഫ്‌ ഫിലിപ്പ്‌ സ്വാഗതവും എ ബി വർഗീസ്‌ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top