05 February Sunday

നഗരപ്രദക്ഷിണത്തിന് ആയിരങ്ങൾ

വെബ് ഡെസ്‌ക്‌Updated: Wednesday Jan 25, 2023

അതിരമ്പുഴ സെന്റ് മേരീസ് പള്ളിയിലെ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന്റെ ഭാഗമായി നടന്ന നഗരംചുറ്റി പ്രദക്ഷിണം വലിയപള്ളിയിൽ എത്തിയപ്പോൾ

 ഏറ്റുമാനൂർ

അതിരമ്പുഴ സെന്റ്‌ മേരീസ് ഫൊറോനാ പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ  തിരുനാളിനോടനുബന്ധിച്ച്  നഗരപ്രദക്ഷിണത്തിൽ ആയിരങ്ങൾ അണിനിരന്നു. ഇടവിട്ട്‌ ചെയ്‌ത മഴയെ അവഗണിച്ചും ജനങ്ങൾ ഒഴുകിയെത്തി. വലിയപള്ളിയിൽനിന്ന് ആരംഭിച്ച പ്രദക്ഷിണം ചന്തക്കടവിന് സമീപമെത്തിയപ്പോൾ ആചാരപരമായ വരവേൽപ് നൽകി. ഈ സമയം ചന്തക്കടവും ടൗൺ കപ്പേളയും വൈദ്യുത ദീപങ്ങളുടെ വർണപ്രഭയിൽ ദീപ്തമായിരുന്നു. തുടർന്ന് പെണ്ണാർതോടിന് കുറുകെ നിർമിച്ച താൽക്കാലിക പാലത്തിലൂടെ ചന്തക്കടവിന്റെ മറുകരയിൽ പ്രദക്ഷിണമെത്തിയപ്പോൾ പൗരാവലി വരവേൽപ് നൽകി.
ടൗൺ കപ്പേളയിലെ പ്രാർഥനക്കുശേഷം‌  പ്രധാന വീഥിയിലൂടെ ചെറിയപള്ളിയിലേക്ക്‌ നീങ്ങി. റോഡിനിരുവശവും നൂറുകണക്കിന് ആളുകൾ പ്രദക്ഷിണം ദർശിക്കാൻ കാത്തുനിന്നു. ചെറിയ പള്ളിക്ക് മുന്നിലെത്തിയപ്പോൾ വലിയ പള്ളിയിൽ നിന്നുള്ള രണ്ടാമത്തെ പ്രദക്ഷിണവും എത്തി. തുടർന്ന് ഇരു പ്രദക്ഷിണങ്ങളും സംഗമിച്ചു.  
സംയുക്ത പ്രദക്ഷിണം ചെറിയ പള്ളിക്ക് വലംവച്ച് ചെറിയ പള്ളിയിൽ പ്രതിഷ്ഠിച്ചിരിക്കുന്ന വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുസ്വരൂപവുമായി വലിയ പള്ളിയിലേക്ക് നീങ്ങി. വലിയ പള്ളിയിൽ പ്രാർഥനകളോടെ പ്രദക്ഷിണം സമാപിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top