28 February Sunday

കുറവിലങ്ങാട് 
പള്ളിയില്‍ മൂന്ന്‌നോമ്പ് തിരുനാളിന് കൊടിയേറി

വെബ് ഡെസ്‌ക്‌Updated: Monday Jan 25, 2021

കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്‌കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർഥാടന ദേവാലയത്തിൽ മൂന്നുനോമ്പ് തിരുനാളിന് ആർച്ചുപ്രീസ്റ്റ് ഡോ. അഗസ്റ്റിൻ കൂട്ടിയാനിയിൽ കൊടിയേറ്റുന്നു

കുറവിലങ്ങാട്
കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്‌കോപ്പൽ മർത്ത്മറിയം തീർഥാടന കേന്ദ്രത്തിലെ മൂന്ന്നോമ്പ് തിരുനാളിന് ഞായറാഴ്ച കൊടിയേറി. ആർച്ച്പ്രീസ്റ്റ് റവ. ഡോ. അഗസ്റ്റിൻ കൂട്ടിയാനിയിൽ കൊടിയേറ്റി. തിരുനാൾ ജനറൽ കൺവീനർ ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ മുഖ്യകാർമികനായ തിരുനാൾ കുർബാന നടന്നു. സഹവികാരിമാരായ ഫാ. മാത്യു പാലയ്ക്കാട്ടുകുന്നേൽ, ഫാ. തോമസ് മലയിൽപുത്തൻപുര, ഫാ. ജോസഫ് വഞ്ചിപ്പുരയ്ക്കൽ, ഫാ.തോമസ് കൊച്ചോടയ്ക്കൽ, ഫാ. ജോസഫ് അമ്പാട്ട് എന്നിവർ സഹകാർമികരായി. 
തിരുനാളിന്റെ ആദ്യദിനമായ തിങ്കളാഴ്ച രാവിലെ 8.30ന് കുരിശിന്റെ തിരുശേഷിപ്പ് പരസ്യവണക്കിന് പ്രതിഷ്ഠിക്കും. വൈകിട്ട്‌ അഞ്ചിന് പാലാ രൂപത സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ  കുർബാനയർപ്പിച്ച് സന്ദേശം നൽകും. എട്ടിന് പ്രദക്ഷിണ സംഗമം. 
പ്രധാന തിരുനാൾ ദിനമായ ചൊവ്വാഴ്ച പകൽ 10.30ന് പാലാ രൂപത സഹായമെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് കുർബാനയർപ്പിച്ച് സന്ദേശം നൽകും. ഒന്നിന് പ്രസിദ്ധമായ കപ്പൽ  പ്രദക്ഷിണം. 27ന് പകൽ 10.30ന് സീറോ മലബാർ കൂരിയ മെത്രാൻ മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ തിരുനാൾ റാസയർപ്പിക്കും. വൈകിട്ട്‌ ആറിന് പ്രദക്ഷിണം. 
 പള്ളിയകത്തുള്ള തിരുകർമങ്ങളിൽ 100 പേർക്കാണ് ഒരുസമയം അവസരം നൽകുന്നത്.  വിശ്വാസികൾക്ക് കുറവിലങ്ങാട് ചർച്ച് എന്ന പേരിലുള്ള അപ്ലിക്കേഷനിലെ വെർച്യൽക്യൂവിൽ ബുക്ക് ചെയ്യാം.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top