28 February Sunday

എം സാബു രക്തസാക്ഷിദിനം ആചരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Jan 25, 2021

എം സാബു രക്തസാക്ഷി മണ്ഡപത്തിൽ എസ്എഫ്ഐ പ്രവർത്തകർ പുഷ്പാർച്ചന നടത്തുന്നു

കോട്ടയം
എസ്എഫ്ഐ കോട്ടയം ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ എം സാബു രക്തസാക്ഷി ദിനാചരണം സംഘടിപ്പിച്ചു. രാവിലെ കോട്ടയം നഗരത്തിൽ വിദ്യാർഥി പ്രകടനം നടന്നു. സാബു കൊലചെയ്യപ്പെട്ട കോട്ടയം ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിനുമുന്നിൽ  പതാക ഉയർത്തലും പുഷ്പാർച്ചനയും നടത്തി. 
അനുസ്മരണയോഗം എസ്എഫ്ഐ ജില്ലാ സെക്രട്ടറി എം എസ് ദീപക് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജോസഫ് അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം എൻ ആർ വിഷ്ണു, ജില്ലാ വൈസ് പ്രസിഡന്റ് പി എ ഷമീർ, മിൽട്ടൺ ആന്റണി, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ സുധിൻ സതീഷ്, സിനു സിൻഘോഷ്, മെൽബിൻ ജോസഫ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top